• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിച്ച് യുവാക്കൾ ഗ്ലാസ് വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത ആളെ മര്‍ദിച്ചു കൊലപ്പെടുത്തി

മദ്യപിച്ച് യുവാക്കൾ ഗ്ലാസ് വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത ആളെ മര്‍ദിച്ചു കൊലപ്പെടുത്തി

കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പുഷ്കരന്റെ ജീവൻ രക്ഷിക്കാനായില്ല

  • Share this:

    തിരുവനന്തപുരം നഗരൂരിൽ യുവാക്കൾ ചേർന്ന് മധ്യവയസ്കനെ മർദ്ദിച്ചു കൊലപ്പെടുത്തി. കിളിമാനൂർ ചെങ്കിക്കുന്ന് , കുറിയിടത്തുകോണം, ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുഷ്കരൻ (45) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാതി 9 മണിയോടെ കുറിയേത്ത്കോണം മഠത്തിനു സമീപമാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ മരിച്ച പുഷ്കരന്‍റെയും ബന്ധുവിന്‍റെയും സമീപത്തേക്ക് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നു. ഇതുചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

    Also Read- തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

    മരിച്ച പുഷ്കരനും മകൻ ശിവയും വാലൻചേരിയിലുളള ബന്ധു വീട്ടിൽ ബൈക്കിൽ പോയശേഷം വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്നു. ബൈക്ക് പാർക്ക് ചെയ്യുന്നതിനായി പുഷ്കരൻ കുറിയേടത്ത് മഠത്തിന് സമീപത്തേയ്ക്കും, മകൻ വീട്ടിലേക്കും പോയി. ഈ സമയം പുഷ്കരന്റെ ബന്ധു വേണുവും ഇവിടേക്ക് എത്തി. പുഷ്കരനും വേണുവും തമ്മിൽ സംസാരിച്ച് നിൽക്കവെ ഇവരുടെ അടുത്തേക്ക് സമീപത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ ഗ്ലാസ് എടുത്തെറിഞ്ഞു. ഇത് ചോദ്യം ചെയ്ത വേണുവും പുഷ്കരനും യുവാക്കളുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതിൽ പ്രകോപിതരായ യുവാക്കൾ വേണുവിനെയും, പുഷ്ക്കരനെയും മർദ്ദിക്കുകയായിരുന്നു.

    Also Read-ആലുവയിൽ കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം

    മർദ്ദനത്തിൽ പുഷ്കരൻ കുഴഞ്ഞു വീണതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു . മുഖത്തും തലയ്ക്കും പരിക്കേറ്റ വേണു നിലവിളിച്ച് ആളെ കൂട്ടിയശേഷം പുഷ്കരനെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പുഷ്കരന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നഗരൂർ പോലീസ് നഗരൂർ കുറിയേടത്തു കോണം സ്വദേശി സുജിത് (28)എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തു. കൂടെ ഉണ്ടായിരുന്നവർക്കായി തെരച്ചിൽ ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Published by:Arun krishna
    First published: