• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് സുഹൃത്തിനെ അടിച്ചു കൊന്ന് പുഴയിൽ താഴ്ത്തിയ സംഭവം; നാലു പേർ കൂടി പിടിയിൽ

പാലക്കാട് സുഹൃത്തിനെ അടിച്ചു കൊന്ന് പുഴയിൽ താഴ്ത്തിയ സംഭവം; നാലു പേർ കൂടി പിടിയിൽ

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

  • Last Updated :
  • Share this:
പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയ കേസിൽ നാലു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാടാങ്കോട് സ്വദേശികളായ എസ്. ഹക്കീം, ആർ.അജയ്,  തിരുവാലത്തൂർ സ്വദേശി വി. ഋഷികേശ് , തിരുനെല്ലായി സ്വദേശി ടി. മദൻകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഇന്നലെ കടാങ്കോട് സ്വദേശി സുരേഷ്, പൊൽപ്പുള്ളി സ്വദേശി ഷമീർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം കൊല്ലപ്പെട്ട സുബീഷിന്റെ സുഹൃത്തുക്കളാണ്.  വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെങ്കിലും ആറു പേർക്കും സുബീഷിനോട് ശത്രുത ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

Also Read- 'സ്വർണം തട്ടിയെടുക്കാൻ വന്നവർക്ക് നിർദേശങ്ങൾ നൽകിയത് അർജുൻ ആയങ്കി'; കേസിൽ ഒന്നാം പ്രതി

ജൂലൈ 19നാണ് സുബീഷിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് പാലക്കാട് യാക്കര പുഴയിൽ കെട്ടി താഴ്ത്തുകയായിരുന്നു. സുബീഷിനെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. സേലത്ത് നിന്നും സുവീഷിന്റെ ഫോൺ കിട്ടിയതാണ് കേസിന് വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  സുഹൃത്തുക്കളെ പിടികൂടിയത്.

Also Read- 'മോളേ നീ എനിക്ക് വല്ല വിഷവും കലക്കിത്തന്നോ?' മകളോട് അവശയായ രുഗ്മിണിയുടെ അവസാന ചോദ്യം

ഇവർ ജൂലൈ 19 ന് തന്നെ സുബീഷിനെ അടിച്ചു കൊലപ്പെടുത്തിയിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. തുടർന്ന് വയറിൽ കല്ല് കെട്ടി യാക്കരപ്പുഴയിൽ താഴ്ത്തി. ഇവിടെ നിന്നും മൃതദേഹം പോലീസ് കണ്ടെടുത്തിട്ടുണ്ട്.  പൂർണമായും അഴുകിയ നിലയിലാണ് മൃതദേഹം. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സുബീഷിനെതിരെ നേരത്തേയും ഭീഷണിയുണ്ടായിരുന്നുവെന്ന് അമ്മ വിജി പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരിൽ പാലക്കാട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ 2 കേസുകളുണ്ട്.
Published by:Naseeba TC
First published: