• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗൾഫിൽനിന്ന് നാട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ

News18 Malayalam
Updated: August 6, 2018, 11:00 PM IST
ഗൾഫിൽനിന്ന് നാട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ
News18 Malayalam
Updated: August 6, 2018, 11:00 PM IST
പത്തനംതിട്ട: ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, കോന്നി അരുവാപ്പുലം മരുതി വീട്ടിൽ സുരേഷിനെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽക്കാരൻ വിപിൻ ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന സുരേഷ് രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്.

കോന്നി അരുവാപ്പുലം മരുതി വീട്ടിൽ 42 വയസുള്ള സുരേഷിനെയാണ് വഴിയരികിൽ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പിതാവ് സോമൻ പിള്ള അന്വേഷിച്ചിറങ്ങിയപ്പോഴാണ് അരുവാപ്പുലം പമ്പാ റബ്ബേഴ്സിന് സമീപം സുരേഷിനെ മർദ്ദനമേറ്റ് അവശനിലയിൽ കണ്ടെത്തിയത്.

സുരേഷിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമായി ബന്ധപ്പെട്ട് അയൽവാസിയായ വിപിൻ ചന്ദ്രൻ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...