HOME » NEWS » Crime » MAN BEATEN TO DEATH WHO WAS INVOLVED IN THE DISPUTE BETWEEN THE WIFE AND THE HUSBAND

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടയാൾ അടിയേറ്റു മരിച്ചു

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ഗുരുതര നിലയിൽ അർജുനെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകി

News18 Malayalam | news18-malayalam
Updated: May 18, 2021, 5:55 PM IST
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടയാൾ അടിയേറ്റു മരിച്ചു
News18 Malayalam
  • Share this:
കാൺപുർ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ മധ്യസ്ഥനായി ഇടപെട്ടയാൾ അടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയ്ക്കടുത്തുള്ള പ്രേം നഗർ എന്ന സ്ഥലത്താണ് നാടി ഞെട്ടിച്ച സംഭവം ഉണ്ടായത്. നവീൻ എന്നയാൾ ഭാര്യ ദീപ് മാലയെ ഒരു വടിയെടുത്ത് അടിക്കുന്നതിനിടെ, ഇവരുടെ ഇടയിൽ അകപ്പെട്ട അയൽക്കാരൻ അർജുൻ(24) ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ദീപ് മാലയെ രക്ഷിക്കാനായി ഇവരുടെ ഇടയ്ക്കു കയറിയ അർജുനെ നവീൻ പൊതിരെ തല്ലുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അർജുൻ കുഴഞ്ഞു വീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ഗുരുതര നിലയിൽ അർജുനെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. അർജുൻ നൽകിയ പരാതിയിൽ പൊലീസ് നവീനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് മാത്രമാണ് ഇയാൾക്കെതിരെ ചേർത്തതെന്ന് അർജുന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു. നവീനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ജോലി നഷ്ടമായ നവീൻ, ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. പലപ്പോഴും ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയപ്പെടുന്നു. ഇവർ തമ്മിൽ പ്രശ്നം ഉണ്ടാകുമ്പോൾ അയൽക്കാർ ഓടിയെത്തുകയും, മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്തിരുന്നത്. അതേപോലെ കഴിഞ്ഞ ദിവസം ഇവർ പ്രശ്നമുണ്ടായപ്പോൾ അർജുൻ എത്തുകയായിരുന്നു. നവീനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബെറേലി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

കഴിഞ്ഞ ദിവസം കടം വാങ്ങിയ നൂറു രൂപ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. ന്യൂഡൽഹി മംഗോൾപുരി സ്വദേശിയായ അജീത് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേഷ്മ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽപോയ ഇവരുടെ ഭർത്താവ് ജിതേന്ദറിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് അജീത്തിനെ ചികിത്സയ്ക്കായെത്തിച്ച സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ യുവാവിന്‍റെ പിതാവ് തന്നെയാണ് അയാളെ ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമായി. മരിച്ച നിലയിലായിരുന്നു എത്തിച്ചതെന്നാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചത്. അജീത്തിന്‍റെ വലത് കൈമുട്ടിലായിരുന്നു കുത്തേറ്റത്. അമിതരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദർ-ഭാര്യ രേഷ്മ എന്നിവരിലേക്ക് പൊലീസ് സംഘം എത്തിച്ചേർന്നത്. കൊല്ലപ്പെട്ട അജീത്ത്, പ്രതിയിൽ നിന്നും 100 രൂപ കടം വാങ്ങിയിരുന്നു. ഇത് കഴിഞ്ഞ ദിവസം തിരികെ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പണം കൊടുക്കാൻ വിസ്സമ്മതിച്ച അജീത്ത്, ജിതേന്ദറിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുപിതനായ പ്രതി, വീട്ടിലേക്ക് മടങ്ങിപ്പോയി ഒരു കത്തിയുമായി തിരികെ വരികയായിരുന്നു. ഭാര്യ രേഷ്മയും ഇയാൾക്കൊപ്പമെത്തിയിരുന്നു. ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് അജീത്തിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പൊലീസ് അറിയിച്ചിരിക്കുന്നത്.രേഷ്മയെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഭർത്താവ് ജിതേന്ദർ ഒളിവിലാണ്.
Published by: Anuraj GR
First published: May 18, 2021, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories