നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kidney sales| വൃക്ക വിൽക്കുന്ന വിവരം പുറത്തു പറഞ്ഞതിന് ഭാര്യയ്ക്ക് മർദ്ദനം; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റിൽ

  Kidney sales| വൃക്ക വിൽക്കുന്ന വിവരം പുറത്തു പറഞ്ഞതിന് ഭാര്യയ്ക്ക് മർദ്ദനം; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റിൽ

  പത്ത് ലക്ഷം രൂപയ്ക്കായിരുന്നു വൃക്ക നൽകാൻ തീരുമാനിച്ചത്. ഇതിനിടെ വൃക്ക കച്ചവടം നടക്കുന്നതായി വാർത്തകൾ പുറത്തു വന്നു

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: വിഴിഞ്ഞത്ത് (Vizhinjam) വൃക്ക വിൽക്കാൻ (Kidney sale)തയ്യാറായ വിവരം പുറത്തു പറഞ്ഞെന്നാരോപിച്ച് ഭാര്യയെ മർദ്ദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശി സാജനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും കുട്ടികൾക്കുമാണ് മർദ്ദനമേറ്റത്.

  വൃക്ക വിൽക്കാൻ യുവതി തയ്യാറായിരുന്നു. അടുത്ത മാസം ഒന്നിന് മലപ്പുറം സ്വദേശിയായ പുരുഷന് വൃക്ക നൽകാനിരുന്നതാണ്. ഇതിനായി നാല് തവണ വൈദ്യ പരിശോധനയും നടത്തി. തൃശൂരിൽ പോയാണ് വൈദ്യ പരിശോധനയ്ക്ക് വിധേയമായത്. പത്ത് ലക്ഷം രൂപയ്ക്കായിരുന്നു വൃക്ക നൽകാൻ തീരുമാനിച്ചത്. എന്നാൽ ഇടനിലക്കാരൻ 9 ലക്ഷമാണ് നൽകാൻ സമ്മതിച്ചത്.

  ഇതിനിടെയാണ് വിഴിഞ്ഞം തീരദേശത്ത് നിന്നും വൃക്ക കച്ചവടം നടക്കുന്നതായി വാർത്തകൾ പുറത്ത് വന്നത്. കോട്ടപ്പുറം കൗൺസിലറും പള്ളി ഇടവക കമ്മിറ്റിയുടെ രഹസ്യ സ്ക്വാഡും തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുൾപ്പെടെ വൃക്ക വിൽക്കാൻ തയ്യാറായരെ കണ്ടെത്തിയത്. തുടർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നേരിട്ട് കണ്ട് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു.
  Also Read-പോക്‌സോ ഇരയ്ക്ക് സര്‍ക്കാര്‍ സ്‌കൂളിൽ‍ പ്രവേശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി

  ഇതാണ് പ്രകോപനത്തിന് കാരണം. യുവതിയുടെ തലയ്ക്കാണ് മർദ്ദനം ഏറ്റത്. വൃക്ക നൽകാൻ തയ്യാറായ എല്ലാവരും സ്വന്തമായി വീടില്ലത്തവരും കടബാധ്യതകൾ ഉള്ളവരമാണ്. പ്രദേശത്തുള്ള ഒരു സ്ത്രീയാണ് ഇവരെ മലപ്പുറത്തുള്ള ഏജന്റുമായി ബന്ധപെടുത്തിയത്. മർദനമേറ്റ യുവതിയുടെ ഭർത്താവിന്റെ സഹോദര ഭാര്യയും നാലു വർഷങ്ങൾക്ക് മുൻപ് വൃക്ക വിറ്റിരുന്നു. ഇത് കാണിച്ചാണ് ഇയാൾ ഭാര്യയെ  വൃക്ക വിൽക്കാൻ നിർബന്ധിച്ചത്.
  Also Read-സര്‍ക്കാര്‍ ഇടപെടല്‍; ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു

  യുവിതിയോടൊപ്പം മറ്റു രണ്ടു പേർ കൂടി വൃക്ക വിൽക്കുന്നതിനായി എറണാകുളത്ത് പോയി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിട്ടു.

  പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് നേരിട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ അവസരം

  സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ(Kerala High Court) അറിയിക്കാന്‍ അവസരം. ഡിസംബര്‍ 14 മുമ്പ് ഇത്തരത്തിലുള്ള പരാതികള്‍ പൊതുജനങ്ങല്‍ക്കും അറിയിക്കാമെന്ന് കോടിതി പറഞ്ഞു.

  അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് ലേക്ക് മാറ്റി. ഈ തീയതിവരെ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും തകര്‍ന്ന റോഡുകളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാം

  കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുമ്പോള്‍് കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ രാജിവച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
  Published by:Naseeba TC
  First published:
  )}