• HOME
 • »
 • NEWS
 • »
 • crime
 • »
 • മകനെ നായ കടിച്ചു; രോഷാകുലനായ പിതാവ് നായയെ കാലു മുറിച്ച് കൊന്നു

മകനെ നായ കടിച്ചു; രോഷാകുലനായ പിതാവ് നായയെ കാലു മുറിച്ച് കൊന്നു

മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയാണ്  സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെ ഗ്വാളിയോര്‍ പോലീസില്‍ പരാതിനല്‍കിയത്

 • Last Updated :
 • Share this:
  ഭോപ്പാല്‍: മകനെ കടിച്ച നായയുടെ(Dog bite) കാല്‍ മുറിച്ച് കൊലപ്പെടുത്തി പിതാവ്.ഒരു മാസം മുമ്പ് സിമരിയാറ്റല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

  നായയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ (Social Media) പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു.(Case registered) സാഗര്‍ വിശ്വാസ്  എന്ന ആൾക്കെതിരെയാണ് കേസ്.

  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ വേദനകൊണ്ട് നിലവിളിക്കുന്ന നായയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ അടിക്കുന്നതും തുടര്‍ന്ന് കാല് വെട്ടിയതും കാണാം.
  മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയാണ്  സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെ ഗ്വാളിയോര്‍ പോലീസില്‍ പരാതിനല്‍കിയത്

  മകന്റെ കാലില്‍ കടിച്ചതിനെ തുടര്‍ന്നാണ് പിതാവ് നായയെ കൊലപ്പെടുത്തിയതെന്നും അഞ്ച് പേരെയാണ് അന്ന് നായ ഉപദ്രവിച്ചെന്നും സംഭവത്തിന് സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.

  15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 30കാരന് 20 വർഷം കഠിനതടവും 50000 രൂപ പിഴയും

  15കാരനെ പ്രകൃതി വിരുദ്ധ വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കാസർകോട് അമ്ബലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണാ പ്രതാപിനെ (30) ആണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. ജസ്റ്റിസ് എ വി ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

  പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവും അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു. 2016 ഫെബ്രുവരി 21നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അമ്ബലത്തറ എസ് ഐ ആയിരുന്ന കെ വി ശശീന്ദ്രനാണ്.

  ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി


   ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

  വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

  ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

  55കാരനായ കാമുകനെ മയക്കിക്കിടത്തി; ഫ്രിഡ്ജും ടിവിയും പണവുമായി കാമുകി മുങ്ങി

  അൻപത്തഞ്ചുകാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി സ്വന്തം വീട്ടലേക്ക് മുങ്ങി. ആലുവ ബിനാനിപുരം (Binanipuram) പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാമുകന് വീട്ടുപകരണങ്ങള്‍ തിരികെ ലഭിച്ചു.

  ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരംജോലിക്ക് പോകുന്നതിനാൽ കൈവശം പണമുണ്ടാകാറുണ്ട്. ഇതിനിടയിലാണ് 48 കാരിയായ മധ്യവയസ്‌കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

  കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്.

  Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

  തുടര്‍ന്ന് ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ സ്വന്തം വീട്ടില്‍നിന്ന് കണ്ടെത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കൈമാറിയെങ്കിലും പണം നല്‍കിയിട്ടില്ല. പരാതി നല്‍കിയെങ്കിലും പിന്നീട് പിന്മാറിയതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

  Published by:Jayashankar AV
  First published: