• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാല്‍പത്തിയൊന്നുകാരനായ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.

  • Share this:
    താനെ: മഹാരാഷ്ട്രയില്‍ അന്‍പത് രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസ്സുകാരനെ അച്ഛന്‍ തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിലാണ് ദാരുണമായ സംഭവം. അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാല്‍പത്തിയൊന്നുകാരനായ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.

    വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പത്തു വയസുകാരന്‍ മരിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ബലന്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

    ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. മരിച്ച ബാലന്റെ സഹോദരി ദൃക്‌സാക്ഷിയാണ്. സന്ദീപിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Also Read-Theft |ലാപ്‌ടോപ്, ക്യാമറ, മൊബൈല്‍, സ്വര്‍ണം; നിരവധി കവര്‍ച്ച കേസുകളിലെ പ്രതി പിടിയില്‍

    Arrest | ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; റൗഡിലിസ്റ്റിൽപെട്ട കോടാലി ഷിജു പിടിയില്‍

    ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥിരം പ്രതിയും പുല്‍പ്പള്ളിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുല്‍പ്പള്ളി അമരക്കുനി സ്വദേശി ഷിജു (കോടാലി ഷിജു -44) പൊലീസ് പിടിയിലായി. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണ് കോടാലി ഷിജു.

    വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നാലു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രസീതയെ ഷിജു തന്നെയാണ് വിമാന ടിക്കറ്റടക്കം എടുത്തുനല്‍കി വിളിച്ചുവരുത്തിയത്. അതിനുശേഷം കുടുംബമായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയതിനുശേഷം കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ അമ്പിലേരിയിലെ ആലക്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലത്തെത്തിയത്.

    ബുധനാഴ്ച രാത്രി എട്ടുമണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുല്‍പ്പള്ളിയിലെ വീട്ടിലേക്കുപോയി. അതിനുശേഷം ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കുതര്‍ക്കമായി. ഇതേതുടര്‍ന്ന് അമ്പിലേരിയില്‍ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നു.

    Also Read-പറവൂര്‍ കൊലപാതകം; വിസ്മയെ കത്തിച്ചത് ജീവനോടെ; കൊലയ്ക്ക് കാരണം ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതല്‍

    വധശ്രമം, പൊലീസിനെ ആക്രമിക്കല്‍, ആയുധം കൈവശം വെക്കല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് രൂപവത്കരിച്ച ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘവും കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, പുല്‍പ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
    പ്രസീതയ്ക്ക് തലക്കും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയായ മകളും ആക്രമണം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നു. കര്‍ണാടകയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്‍പ്പള്ളിയില്‍ നിന്നാണ് ഷിജുവിനെ പിടികൂടിയത്.
    Published by:Jayesh Krishnan
    First published: