• HOME
  • »
  • NEWS
  • »
  • crime
  • »
  • ആളുകൾ നോക്കിനിൽക്കെ യുവതിയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് കാറിൽ കയറ്റി യുവാവ്; തടയാൻ ശ്രമിക്കാതെ ജനം

ആളുകൾ നോക്കിനിൽക്കെ യുവതിയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് കാറിൽ കയറ്റി യുവാവ്; തടയാൻ ശ്രമിക്കാതെ ജനം

ജീൻസും ടീ ഷർട്ടും ധരിച്ച യുവതിയെ നടുറോഡിൽ വച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിടുകയായിരുന്നു. ‌

  • Share this:

    ന്യൂഡൽഹി: ആളുകൾ നോക്കിനിൽക്കെ യുവതിയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് ഒരു യുവാവ് കാറിൽ കയറ്റുന്ന വീഡിയോ പുറത്ത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെയാണ് യുവാവിൻറെ അക്രമം. ജീൻസും ടീ ഷർട്ടും ധരിച്ച യുവതിയെ നടുറോഡിൽ വച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിടുകയായിരുന്നു. ‌എതിർഭാഗത്തെ ഡോർ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാൻ ശ്രമിച്ചില്ല. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാറിന്റെ ഡ്രൈവറും വിഷയത്തിൽ പ്രതികരിച്ചില്ല.

    Also read-രാജധാനി പീഡനം; മദ്യം കഴിച്ചതും ലെെംഗികമായി പീഡിപ്പിക്കപ്പെട്ടതും യുവതി ആദ്യം പറഞ്ഞത് ഭർത്താവിനോട്; സഹയാത്രക്കാരുടെ മൊഴിയെടുക്കും

    വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ ഡ്രൈവർ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് ഡ്രൈവറെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപമാണ് ഈ കാർ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി. എന്നാൽ മൂന്ന് യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം.

    Published by:Sarika KP
    First published: