• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | എട്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; തലയുമായി ഗ്രാമത്തിലൂടെ നടന്ന് യുവാവ്; ഒടുവിൽ അറസ്റ്റ്

Murder | എട്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; തലയുമായി ഗ്രാമത്തിലൂടെ നടന്ന് യുവാവ്; ഒടുവിൽ അറസ്റ്റ്

കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു പ്രകോപനവും ഇല്ലാതെ യുവാവ് കൊലപ്പെടുത്തുകയായരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഒഡീഷയിലെ ജാജ്പൂരില്‍ എട്ട് വയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ (Murder) യുവാവ് അറസ്റ്റില്‍ (Arrest)കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്നിരുന്ന് പരിഭ്രന്തി സൃഷ്ടിച്ചിരുന്നു.

    പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു പ്രകോപനവും ഇല്ലാതെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട ഭാര്യ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.

    വെട്ടിയെടുത്ത തലയും കയ്യില്‍ വെച്ച് പ്രതി രക്തം കഴുകിക്കളഞ്ഞതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലനടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.

    Murder |കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി

    കാണാതായ 17കാരന്റെ മൃതദേഹം (dead body) ട്രാവല്‍ ബാഗില്‍ (travel bag) കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ പീര്‍ ബാബ മാജാര്‍ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം.

    വ്യാഴാഴ്ച രാത്രി മുതല്‍ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള യാത്രാ ബാഗില്‍ നിറച്ച നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഔട്ടര്‍) സമീര്‍ ശര്‍മ പറഞ്ഞു. തുടര്‍ന്ന് കാണാതായ ആളുടെ രേഖകള്‍ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു.

    തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടര്‍ ഒന്നില്‍ നിന്ന് കാണാതായ 17കാരന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Murder | മൊബൈൽ ഫോൺ പൊട്ടിച്ചതിന് യുവാവിനെ കൊലപ്പെടുത്തി കൗമാരക്കാരൻ

    മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഫോണ്‍ തകര്‍ത്തുവെന്ന് ആരോപിച്ച് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.

    സാലിറാം എന്ന റിങ്കു കുമാര്‍ (31) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടു പേരും ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശികളാണ്. ഇവര്‍ നാഗ്പൂരില്‍ ഒരുമിച്ച് ജോലി ചെയ്തു വരുകയായിരുന്നു.  നാട്ടിലുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുന്നതിനായി കുമാര്‍ ഫോണ്‍ ചോദിച്ചു. എന്നാല്‍ ഫോണ്‍ നല്‍കാന്‍ കൗമാരക്കാരന്‍ തയ്യാറായില്ല.

    Also read: Attack |മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവ്; മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്

    തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയും കുമാര്‍ മൊബൈല്‍ ഫോണ്‍ നിലത്ത് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഇതോടെ ദേഷ്യം കയറിയ കൗമാരക്കാരന്‍ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
    Published by:Jayashankar AV
    First published: