നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യം കഴിക്കാന്‍ വിളിച്ചു വരുത്തി തലയറുത്ത് കൊന്നു; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്‌

  മദ്യം കഴിക്കാന്‍ വിളിച്ചു വരുത്തി തലയറുത്ത് കൊന്നു; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്‌

  കഴുത്തറത്തതിന് ശേഷം ചവറുകൂനയില്‍ തല കളയുന്നതിന് മുമ്പ് മൃതദേഹത്തിനൊപ്പം യുവാവ് ഒരു രാത്രി കിടന്നുറങ്ങുകയും ചെയ്തിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലക്‌നൗ: മദ്യം കഴിക്കാന്‍ വിളിച്ചുവരുത്തി സുഹൃത്തിന്റെ തലയറുത്ത് കൊന്ന് യുവാവ്(Beheaded). ഉത്തര്‍പ്രദേശിലെ (Uttar Pradesh) ഗാസിയാബാദിലാണ് (Gaziabad) ക്രൂരമായ കൊലപാതകം നടന്നത്. ഓട്ടോമൊബൈല്‍ കമ്പനിയിലെ ജീവനക്കാരനായ പ്രതി സന്ദീപ് മിശ്രയാണ് ഇയാളുടെ സീനിയര്‍ ഓഫീസറായ പ്രമോദ് കുമാറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

   കഴുത്തറത്തതിന് ശേഷം ചവറുകൂനയില്‍ തല കളയുന്നതിന് മുമ്പ് മൃതദേഹത്തിനൊപ്പം യുവാവ് ഒരു രാത്രി കിടന്നുറങ്ങുകയും ചെയ്തിരുന്നു. അടുത്ത ദിവസമാണ് അറുത്തെടുത്ത തല പ്രതി ചവറുകൂനയില്‍ തള്ളിയത്.

   ഞായറാഴ്ചയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകരായ പ്രമോദ് കുമാറും സന്ദീപ് മിശ്രയും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ മെഷീന്‍ തകരാറിലായതിന് പ്രമോദ് കുമാര്‍ സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തിയിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുകയായും, തന്നെ പറ്റിയുളള പരാതികള്‍ പ്രമോദ് സീനിയര്‍ ഉദ്യോഗസ്ഥരോട് പറയുന്നതില്‍ സന്ദീപ് അസ്വസ്ഥതനാവുകയും ചെയ്തിരുന്നു.

   പിന്നീട് പ്രതി സന്ദീപ്, പ്രമോദ് കുമാറിനെ മദ്യപിക്കാനായി ഞായറാഴ്ച ക്ഷണിക്കുകയും മദ്യലഹരിയിലായിരുന്ന പ്രമോദിനെ സന്ദീപ് കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ മൃതദേഹവുമായി ഉറങ്ങുകയും പിറ്റേന്ന് അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിയുകയുമായിരുന്നു.

   ഗാസിയാബാദില്‍ നിന്ന് 300 കി.മീ അകലെ കാസ്ഗഞ്ചിലാണ് കൊല്ലപ്പെട്ട പ്രമോദ് കുമാര്‍ താമസിച്ചിരുന്നത്. പ്രമോദ് കുമാറിന്റെ ഭാര്യ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയാണ് അന്വേഷിക്കുന്നത്. തുടര്‍ന്ന് സന്ദീപ് മിശ്രയും പ്രമോദ് കുമാറും തമ്മില്‍ തിങ്കളാഴ്ച വഴക്കുണ്ടായെന്ന് അറിഞ്ഞു. ഇതോടെ പ്രതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്.

   പ്രതിയടെ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോള്‍ രക്തം കണ്ടവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പ്രതിയുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് പ്രമോദ് കുമാറിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയത്.

   Also Read-Arrest| ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ 11 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ

   കൊലപാതകം പുറത്തറിഞ്ഞെന്ന് മനസ്സിലായ സന്ദീപ് മിശ്ര ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
   Published by:Karthika M
   First published: