• HOME
 • »
 • NEWS
 • »
 • crime
 • »
 • തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്

തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്

തൊഴിൽരഹിതനായ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായതോടെ പെൺമക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കുടുംബവഴക്കിനിടെ പ്രകോപിതനായി ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ അലോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേഷ് മാലി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയാണ് പരാതി നൽകിയത്.

  2008 ലാണ് ദിനേഷ് മാലിയും ടീനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രണ്ട് പെൺകുട്ടികളുമുണ്ട്. മദ്യത്തിന് അടിമയായ ദിനേഷ് വിവാഹം കഴിഞ്ഞ നാൾ മുതൽ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഭാര്യയുടെ പരാതിയിൽ പറയുന്നു. തൊഴിൽരഹിതനായ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായതോടെ പെൺമക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.

  ഇവിടെ പാചക ജോലി ചെയ്തായിരുന്നു ദിനേഷിന്റെ ഭാര്യ ജീവിതമാർഗം കണ്ടെത്തിയിരുന്നത്. 2019 ൽ ഭർത്താവിൽ നിന്നും ജീവനാംശം വേണമെന്നാവശ്യപ്പെട്ട്  ടീന കോടതിയെ സമീപിച്ചിരുന്നു.

  Also Read-വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഒപ്പം സിസിടിവി മോണിറ്ററും മോഷ്ടിച്ചു

  ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് ദിനേഷ് ടീനയുടെ വീട്ടിൽ എത്തിയത്. ഈ സമയം രണ്ട് പെൺകുട്ടികളും ടീനയ്ക്കൊപ്പമുണ്ടായിരുന്നു. സംസാരം തർക്കമാകുകയും ഇതിനിടയിൽ പ്രകോപിതനായ ദിനേഷ് ടീനയെ കടന്നാക്രമിച്ച് മൂക്ക് കടിച്ചു മുറിക്കുകയുമായിരുന്നു.

  മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഇയാൾ ഭാര്യയെ ആക്രമിച്ചത്. പല്ല് കൊണ്ട് മുറിഞ്ഞ് ടീനയുടെ മൂക്കിൽ ആഴത്തിലുള്ള മുറിവുമുണ്ടായി. മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

  ടീനയുടേയും മക്കളുടേയും നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ടീനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

  ആറു വർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി; നാടുവിട്ടത് ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം

  ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവിൽ കണ്ടെത്തി. വീട്ടമ്മയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് പൊലീസിന് അപ്രതീക്ഷിത വിവരം ലഭിച്ചത്. ഭർത്താവിന്‍റെ സുഹൃത്തിനൊപ്പമാണ് വീട്ടമ്മ നാടുവിട്ടത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 2015ലാണ് വീട്ടമ്മയെ കാണാതായത്. വീട്ടമ്മ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നമ്പർ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഭർത്താവിന്‍റെ സുഹൃത്തിനൊപ്പമായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ആലപ്പുഴയിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി. ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം പോകാനാണ് താൽപര്യമെന്ന് വീട്ടമ്മ അറിയിച്ചതോടെ, കോടതി അതിന് അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അവർ വീണ്ടും ബംഗളുരുവിലേക്ക് പോയി.

  ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് ഇവർ നാടു വിട്ടത്. ആദ്യം ഇവർ മൈസൂര്‍ ചന്നപട്ടണയിലാണ് എത്തിയത്. ഒരു കന്നഡ സ്ത്രീയെ വിവാഹം കഴിച്ച ഇയാൾക്ക് ആ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ടായിരുന്നു. കാണാതായ വീട്ടമ്മയെ അന്വേഷിച്ച് പൊലീസ് 2015ൽ തന്നെ ചന്നപട്ടണയിൽ എത്തിയിരുന്നു. എന്നാൽ യുവതിയെ കണ്ടെത്താനാകാതെ പൊലീസ് മടങ്ങുകയായിരുന്നു. പൊലീസ് ചന്നപട്ടണയിൽ എത്തുമ്പോൾ 15 കിലോമീറ്റർ അകലെ രാമനഗർ എന്ന സ്ഥലത്ത് യുവതി ഉണ്ടായിരുന്നു. ഈ സമയം ഭാഷ അറിയാത്തതിനാൽ, സമീപവാസികൾ പോലും അറിയാതെ, വീട്ടമ്മ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നുവെന്നാണ് വിവരം.

  മൈസൂരുവിൽ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്ന ഇയാളുമൊന്നിച്ച്‌ വീട്ടമ്മ പിന്നീട് ബംഗളുരുവിലേക്ക് താമസം മാറ്റി. സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് കന്നഡ സ്ത്രീയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കാണാതാകുമ്പോൾ വീട്ടമ്മയ്ക്കും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കന്നഡയറിയാത്ത യുവതി വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ ഇയാള്‍ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച്‌ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു.
  Published by:Naseeba TC
  First published: