HOME » NEWS » Crime » MAN BOOKED FOR ALLEGEDLY SEXUALLY ABUSING HIS EIGHT YEAR OLD DAUGHTER ON COMPLAINT OF HIS WIFE AS

എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയിൽ അച്ഛനെതിരെ കേസ്

കുട്ടി സംഭവത്തിന് ശേഷം ആകെ ഭയന്ന അവസ്ഥയിലാണ്. കുട്ടിക്ക് തുടർച്ചയായ കൗൺസിലിംഗ് നടത്തിവരുന്നുണ്ട്'

News18 Malayalam | news18-malayalam
Updated: November 15, 2020, 10:48 AM IST
എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയിൽ അച്ഛനെതിരെ കേസ്
കുട്ടി സംഭവത്തിന് ശേഷം ആകെ ഭയന്ന അവസ്ഥയിലാണ്. കുട്ടിക്ക് തുടർച്ചയായ കൗൺസിലിംഗ് നടത്തിവരുന്നുണ്ട്'
  • Share this:
പൂനെ: എട്ടുവയസുകാരിയായ മകളെ ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദത്താവഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുട്ടിയുടെ അമ്മയായ 36കാരി ആദ്യം പരാതിയുമായി കോടതിയെയാണ് സമീപിച്ചത്. സ്വർണ്ണപണിക്കാരിയാണ് ഈ യുവതി. ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനും. പൊലീസ് പറയുന്നതനുസരിച്ച് 2004ലായിരുന്നു ഇരുവരുടെയും വിവാഹം. 2012 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച് അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. കേസിൽ വാദത്തിനിടെ മകളെ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പിതാവിനൊപ്പം അയക്കാൻ കോടതി നിർദേശിച്ചിരുന്നു.

Also Read-രോഗികൾക്ക് ഡോസ് കൂടിയ ഗുളികകൾ; മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍റെ സംശയം വ്യാജ വനിത ഡോക്ടറെ കുടുക്കി

എന്നാല്‍ തന്‍റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് അമ്മ കുട്ടിയെ അച്ഛനൊപ്പം തന്നെ അയക്കുകയായിരുന്നു. എല്ലാദിവസവും ഇവർ മകളെ കാണാനെത്തുകയും ചെയ്തു. 2019 ല്‍ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനു ശേഷം ഭർത്താവിന്‍റെ സ്വഭാവം പൂർണ്ണമായും മാറിയെന്നാണ് ഇവർ പറയുന്നത്. ഈ കാലയളവിൽ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടു തുടങ്ങിയതോടെയാണ് ഡോക്ടറെ സമീപിച്ചത്.

Also Read-കോട്ടയത്ത് ഒരേ സ്ഥലത്ത് തുടർച്ചയായി രണ്ടാം ദിവസവും നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് മരണം

ഡോക്ടർ നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാതാവ് പരാതിയുമായി കോടതിയിലെത്തിയത്. 'കേസിൽ അന്വേഷണം നടക്കുന്നുണ്ട്. ഇരയായ കുട്ടി സംഭവത്തിന് ശേഷം ആകെ ഭയന്ന അവസ്ഥയിലാണ്. കുട്ടിക്ക് തുടർച്ചയായ കൗൺസിലിംഗ് നടത്തിവരുന്നുണ്ട്' എന്നാണ് അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്പെക്ടർ ആരതി ഖേത്മാലിസ് അറിയിച്ചത്.

Also Read-കാർ നടുറോഡിൽ തലകീഴായി മറിഞ്ഞു: എട്ടു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ

ബലാത്സംഗത്തിന് പുറമെ പോക്സോ വകുപ്പ് പ്രകാരവും പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Published by: Asha Sulfiker
First published: November 15, 2020, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories