• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതി പിടിയില്‍

Theft | പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതി പിടിയില്‍

2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്

  • Share this:
    പാലക്കാട്: നവമി ദിവസം പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസിലെ പ്രതിയെ പോലീസ് പിടികൂടി.  ആലത്തൂര്‍ വാനൂര്‍ നെല്ലിയംകുന്നം എച്ച്.എം വീട്ടില്‍ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മലപ്പുറം എടക്കര പോലീസിന്‍റെ പിടികൂടിയ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

    READ ALSO- Nike Shoes | നാല് കോടി രൂപ വിലമതിക്കുന്ന 4000 ജോടി നൈക്ക് ഷൂസ് മോഷണം പോയി; മോഷ്ടാക്കളെ തേടി പോലീസ്

    2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മേപ്പറമ്പിൽ താക്കോൽ സഹിതം പൂജയ്ക്കായി വെച്ച വാഹനം മോഷ്ടിച്ചെന്നായിരുന്നു സുനിഷിനെതിരെയുള്ള കേസ്. മോഷ്ടിച്ച വാഹനം ഡിസംബറിൽ ആക്രിക്കടക്കാർക്കു വിറ്റു. മേപ്പറമ്പിലെ തന്നെ ആക്രിക്കടയിലാണ് ഇയാള്‍ വാഹറ്റം വിറ്റത്. ആക്രിക്കടയില്‍ വെച്ച് വാഹനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെ പോലീസ് കണ്ടെത്തിയത്.

    READ ALSO- Temple Theft | മണ്ഡലക്കാലത്ത് ഭക്ഷണത്തിന്റെ 28 ലക്ഷം രൂപ കട്ടെടുത്ത ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍;മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കുറ്റപത്രം

    പ്രതി സുനീഷിന്റെ പേരിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ വധശ്രമം, വാഹനമോഷണം, പിടിച്ചുപറി, ആടുമോഷണം എന്നീ കേസുകളുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, പേരാമംഗലം പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലും മോഷണക്കേസുണ്ട്.

    Wife arrested | ഫോണ്‍ ചെയ്തു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; കാരണം' സംശയം'


    തിരുവനന്തപുരം: തിരുവനന്തുപുരത്ത് പാലോട് ഭാര്യ ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി(Murder). പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

    READ ALSO- Theft | പൊലീസുകാരന്റെ ബൈക്കുമായി മോഷ്ടിക്കാന്‍ മറ്റൊരു വീട്ടിലെത്തി; അയല്‍വാസിയെ കണ്ട കള്ളന്‍ കടന്നുകളഞ്ഞു

    ഷിജു ഫോണ്‍ ചെയ്ത കൊണ്ടിരുന്നപ്പോള്‍ സൗമ്യ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താബൂക്ക് കല്ലും ടൈലും കൊണ്ടാണ് തലയ്ക്ക് അടിച്ചത്.

    Murder for Bull | ചേട്ടനോട് പറയാതെ കാളയെ വിറ്റു; അനിയനെ തലയ്ക്കടിച്ച് കൊന്നു

    മുംബൈ: നാഗ്പൂരില്‍ സഹോദരനോട് പറയാതെ കാളയെ ( Bull)  വിറ്റതിന് യുവാവിനെ കൊലപ്പെടുത്തി. 32കാരനായ വിജയ് ഡെക്കേറ്റിനെ  മൂത്ത സഹോദരനും സഹോദര പുത്രനും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കല്ല് കൊണ്ട് ഇടിപ്പിച്ചുമാണ് പ്രതികള്‍ കൊല നടത്തിയത്.

    ഹന്‍സ് രാജിനെ അറിയിക്കാതെ അറിയിക്കാതെ സഹോദരൻ കാളയെ വിറ്റതാണ് കൊലപ്പെടുത്തുന്നതിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മരിയാളുടെ സഹോദരനായ ഹന്‍സ് രാജ് (58) മകന്‍ പ്രണയ് (24) എന്നിവരെ   പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്.
    Published by:Arun krishna
    First published: