Dog Attacked | നായയോട് കൊടുംക്രൂരത;കാറിന്റെ ബമ്പറില്‍ കടിച്ചതിന് ഇരുമ്പുവടി കൊണ്ട് കണ്ണടിച്ചുപൊട്ടിച്ചു; തലപൊളിച്ചു
Dog Attacked | നായയോട് കൊടുംക്രൂരത;കാറിന്റെ ബമ്പറില്‍ കടിച്ചതിന് ഇരുമ്പുവടി കൊണ്ട് കണ്ണടിച്ചുപൊട്ടിച്ചു; തലപൊളിച്ചു
നിലത്തു വീണ നായ എഴുന്നേറ്റു നടക്കാന്‍ കഴിയാതെ ഇഴയുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
Last Updated :
Share this:
തിരുവനന്തപുരം: കാറിന്റെ ബമ്പറില്‍ കടിച്ചതിന് നായയെ ക്രുരമായി മര്‍ദിച്ച് പട്ടം വൈദ്യുതി ഭവനിലെ കരാര്‍ ഡ്രൈവര്‍. ഇരുമ്പുവടികൊണ്ട് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. പട്ടം വൈദ്യുതിഭവനു മുന്നില്‍ 14-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
ആദ്യത്തെ അടിയില്‍ത്തന്നെ നായ നിലത്തുവീണു. എന്നാല്‍, പിന്നെയും അടി തുടര്‍ന്നു. കണ്ടുനിന്നവരെല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിഷ്കരുണം നായയെ തല്ലുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. നിലത്തു വീണ നായ എഴുന്നേറ്റു നടക്കാന്‍ കഴിയാതെ ഇഴയുന്നതും ദൃശ്യങ്ങളിലുണ്ട്.
കാലും മുഖവും അടിച്ചു തകര്‍ത്തിരുന്നു. തലപൊളിഞ്ഞ്, ചോരയില്‍ കുതിര്‍ന്ന നിലയിലാണ് നായയെ ജഗതിയിലുള്ള ആശുപത്രിയില്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചത്. പിന്നീട് അടിയന്തരചികിത്സയ്ക്കു ശേഷം വലിയറത്തലയിലെ സംഘടനയുടെ ഷെല്‍ട്ടല്‍ ഹോമിലേക്കു മാറ്റി.
ആക്രമണത്തില്‍ നായയുടെ പിന്കാല് ഒടിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ നായയെ ക്രൂരമായി ആക്രമിച്ചയാളെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. ജീവനക്കാരനെതിരെ നടപടിയാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ചെയര്മാന് ബി.അശോകിനു പരാതി നല്‍കിയിട്ടുണ്ട്.
Murder | പുതിയ വസ്ത്രം വാങ്ങാന്‍ 500 രൂപ കൊടുത്തില്ല;പത്തുവയസുകാരന് അമ്മയെ വെട്ടിക്കൊന്നു
ഭുവനേശ്വര്‍: പുതിയ വസ്ത്രം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി പത്തുവയസുകാരന്. ഒഡിഷയിലെ കിയോന്‍ജാര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. പ്രദേശത്തെ ആഘോഷത്തിന് ഇടാന്‍ വസ്ത്രം വാങ്ങാന്‍ 500രൂപ കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ മുഗ സാന്ത പണം നല്‍കിയിരുന്നില്ല.
പണം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്കാന് വിസമ്മതിച്ചതോടെ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപ്പെടുത്തിയശേഷം അമ്മയുടെ കഴുത്തു മുറിക്കാനും കുട്ടി ശ്രമിച്ചു.
അഞ്ചുവര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവും മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കുട്ടി സ്കൂളില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.