അമിതമായി ചാറ്റ് ചെയ്യുന്നു; ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭർത്താവും കൂട്ടുകാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവർ ഒരിക്കൽ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

News18 Malayalam | news18-malayalam
Updated: September 16, 2020, 11:09 AM IST
അമിതമായി ചാറ്റ് ചെയ്യുന്നു; ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭർത്താവും കൂട്ടുകാരനും ചേര്‍ന്ന് കൊലപ്പെടുത്തി
death
  • Share this:
പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്. ഭാര്യ ഇയാളുമായി അമിതമായി ചാറ്റ് ചെയ്യുന്നതിലുള്ള അസ്വസ്ഥതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഒരു പ്രൈവറ്റ് ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പിലെ ഡെലിവറി എക്സിക്യൂട്ടീവ് ആയ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അയജ് ഷെയ്ഖ് സുഹൃത്ത് സോണ്യ ബരതെ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

Also Read-കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യയടക്കം മൂന്ന് പേരെ ആൾകൂട്ടം മർദ്ദിച്ചുകൊന്നു

ഇക്കഴിഞ്ഞ ഞായറാഴ്ച ഔന്ദ് ആശുപത്രി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്. സൗരഭിന്‍റെ സഹോദരൻ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അയജിന്‍റെ ഭാര്യയും കൊല്ലപ്പെട്ട സൗരഭും ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവർ ഒരിക്കൽ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. തന്‍റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്നതിൽ അയജ് അസ്വസ്ഥനായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ സുഹൃത്തിനൊപ്പം സൗരവിനെ കാണാനെത്തിയത്. ഇവിടെ വച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ സൗരഭ് വൈകാതെ മരിച്ചു.


തുടർന്നാണ് ഇയാളുടെ സഹോദരൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സൗരഭിന് നേരെ നേരത്തെയും അക്രമ സംഭവങ്ങളുണ്ടായെന്നും ആരോപണമുണ്ട്. പരാതിയിൽ കേസെടുത്ത പൊലീസ് അയജിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by: Asha Sulfiker
First published: September 16, 2020, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading