• HOME
  • »
  • NEWS
  • »
  • crime
  • »
  • വസ്തുതർക്കം: യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചു

വസ്തുതർക്കം: യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചു

വെട്ടേറ്റയാൾക്കു പരിചയമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന

സംഭവ ദൃശ്യം

സംഭവ ദൃശ്യം

  • Share this:

    വസ്തുതർക്കത്തിന്റെ പേരിൽ യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങൾ പ്രകാരം, ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും, തർക്കത്തെ തുടർന്ന് കുത്തേൽക്കുന്നതും കാണാം. മുഹമ്മദ് ഇസാവുദീൻ എന്നയാൾക്കാണ് കുത്തേറ്റത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഇവിടുത്തെ റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്.

    വെട്ടേറ്റയാൾക്കു പരിചയമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി നാലാം തിയതിയാണ് സംഭവം നടന്നത്. ഇയാൾ ആശുപത്രിയിൽ ചികിത്സ നേടുകയും, കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

    Also read: വിവാഹ മോചനവുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിയെ മുൻ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

    ഇവിടെത്തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കോൺസ്റ്റബിളിനെ തർക്കത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പ്രതിയെ അറസ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

    Summary: In Karnataka, a man was viciously stabbed over a property dispute. A man is shown on CCTV footage being cornered by a group before they knife him. The victim was taken to the hospital and the police registered a case

    Published by:user_57
    First published: