ഇഷ്ടമുള്ളയാളെ മകൾ വിവാഹം ചെയ്തതിന്റെ പേരിൽ കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് (burns alive) പിതാവ്. പാകിസ്ഥാനിലെ(Pakistan )മുസാഫർഗഘട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺമക്കളും പേരക്കുട്ടികളുമടക്കമുള്ള ഏഴ് പേരെയാണ് പിതാവ് കൊന്നത്.
ഇൻഡിപെന്റന്റ് റിപ്പോർട്ട് (Independent report, )അനുസരിച്ച്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുസാഫർഘട്ട് സ്വദേശിയായ മൻസൂർ ഹുസൈൻ എന്നയാളാണ് ദുരഭിമാനക്കൊല(honour killing) നടത്തിയത്. പെൺമക്കളായ ഫൗസിയ ബീവി, ഖുർഷിദ് മായ് എന്നിവർക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
ഫൗസിയയുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും ഖുർഷിദിന്റെ ഭർത്താവും എല്ലാം ഒരേ വീട്ടിലായിരുന്നു താമസം. ഖുർഷിദിന് നാല് കുട്ടികളാണുള്ളത്. പിതാവിന്റെ ക്രൂരതയിൽ ഫൗസിയയും പിഞ്ചു കുഞ്ഞും ഖുർഷിദും ഭർത്താവും ഇവരുടെ നാല് മക്കളുമാണ് കൊല്ലപ്പെട്ടത്.
ആകെ രക്ഷപ്പെട്ടത് ഫൗസിയയുടെ ഭർത്താവ് മെഹബൂബ് അഹമ്മദ് മാത്രമാണ്. മെഹബൂബാണ് ഫൗസിയയുടെ പിതാവിനും സഹോദരനുമെതിരെ പൊലീസിൽ പരാതി നൽകിയത്. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് മൻസൂർ ഹുസൈന് ഉള്ളത്. പെൺമക്കളിൽ ഒരാൾ തന്‌റെ താത്പര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഫൗസിയയുടെ ഭർത്താവിന്റെ പരാതിയിൽ പറയുന്നു.
സംഭവ സമയത്ത് മെഹബൂബ് അഹമ്മദ് വീട്ടിൽ ഉണ്ടായിരുന്നില്ല. മുൽട്ടാനിൽ ബിസിനസ് ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു ഇദ്ദേഹം. തിരിച്ചെത്തിയപ്പോഴാണ് വീട് അഗ്നിക്കിരയാക്കിയതായി കാണുന്നത്. സമീപത്ത് മൻസൂർ ഹുസൈനും മകൻ സാബിർ ഹുസൈനും ഉണ്ടായിരുന്നുവെന്ന് മെഹബൂബ് പൊലീസിനോട് പറഞ്ഞു.
ഇതിനു ശേഷം പിതാവും മകനും രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.
ഫൗസിയയും മെഹബൂബും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. 2020 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിതാവിന് താത്പര്യമുണ്ടായിരുന്നില്ല. മകളെ താൻ വിവാഹം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് മെഹബൂബ് ആരോപിക്കുന്നു.
മോഡല്‍ കൂടത്തായി? കുടുംബത്തിലെ നാലുപേരെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊന്നു; പതിനേഴുകാരി അറസ്റ്റില്‍
കുടുംബത്തിലെ നാലുപേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പതിനേഴുകാരി മൂന്നു മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെയാണ് പെണ്‍കുട്ടി കൊലപ്പെടുത്തിയത്. ജൂലൈ 12നായിരുന്നു സംഭവം.
ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്(45), ഭാര്യ സുധാഭായ്(40), മകള്‍ രമ്യ(16), ഗുന്ദിഭായ്(80) എന്നിവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവശനിലയിലായി മരിക്കുകയായിരുന്നു. മകന്‍ രാഹുലും ഭക്ഷണം കഴിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.
റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് തിപ്പനായികിന്റെ മൂത്തമകള്‍ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം.
പെണ്‍കുട്ടിയുടെ അമ്മ ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. എന്നാല്‍ ഇതിനിടെ വീട്ടില്‍ കറണ്ട് പോയിരുന്നു. ഈ സമയത്ത് ആരോ വീട്ടില്‍ കയറി വിഷം കലര്‍ത്തിയതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്.
ഭക്ഷണം ഉണ്ടാക്കനായി ഉപയോഗിച്ച സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയിച്ചിരുന്നു. പിന്നീട് സംശയം പെണ്‍കുട്ടിയിലേക്ക് എത്തുകയായിരുന്നു. സംഭവദിവസം പെണ്‍കുട്ടി പലഹാരം കഴിക്കാതിരുന്നതും സംശയം ബലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Honour killing, Murder, Pakistan