• HOME
  • »
  • NEWS
  • »
  • crime
  • »
  • മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; കവര്‍ന്നത് മുക്കുപണ്ടം

മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; കവര്‍ന്നത് മുക്കുപണ്ടം

സ്‌കൂട്ടറിലെത്തിയ യുവാവാണ് അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കിയത്.

  • Last Updated :
  • Share this:
    കൊല്ലം: മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. കോമളം അരവിന്ദാരാമത്തില്‍ ധര്‍മലതയുടെ (61) മാലയാണ് കവര്‍ന്നത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എന്നാല്‍ കവര്‍ന്ന മാല സ്വര്‍ണമല്ല മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. സ്‌കൂട്ടറിലെത്തിയ യുവാവാണ് അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കിയത്. അറിയില്ലെന്നും അടുത്തുള്ള കടയില്‍ ചോദിക്കാനും വീട്ടമ്മ മറുപടി നല്‍കി.

    തുടര്‍ന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് അടുക്കളയിലേക്ക പോയ വീട്ടമ്മയുടെ പുറകെയെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ വ്യക്തമായില്ലെന്ന് ധര്‍മലത പറഞ്ഞു. സംഭവ സമയത്ത് മകളും ധരമലതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

    Also Read-Arrest | റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

    അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വടമണ്‍ കാട്ടുംപ്പുറത്ത് സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയുടെ ഒരു പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു. അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയാണ്.

    Arrest | കുഞ്ഞിന്‍റെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ്; കഞ്ചാവ് കേസ് പ്രതിയടക്കം 3 പേര്‍ പിടിയില്‍

    പാലാ : ഒരു വയസ്സുകാരിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ സഫീര്‍ (38), കോട്ടയം ഒളശ്ശ റാം മതേയില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ ജോമോന്‍ (28) എന്നിവരാണ് പിടിയിലായത്. രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ പേരിലായിരുന്നു പിരിവ്.

    മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രം ഉപയോഗിച്ചുള്ള ഫെ്ളക്സ് അടിച്ച് പാലായില്‍ പണം പിരിക്കുകയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാസഹായത്തിനായി പണം പിരിക്കുന്നത് കണ്ട് ഫ്ളെക്സില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷണം നടത്തി. കുട്ടിയുടെ പിതാവ് മകളുടെ ചികിത്സയ്ക്കു പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Also Read-Fraud | മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; 3500 രൂപ കവർന്നു

    ഇവരെ കൂടുതല്‍ ചോദ്യംചെയ്താണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്ത് ആര്‍ഭാട ജീവിതത്തിനായാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സഫീറിനെതിരേ മലപ്പുറത്തും ചിറ്റൂരിലും കഞ്ചാവ് കേസ്സിലും മലപ്പുറം മഞ്ചേരി സെഷന്‍സ് കോടതില്‍ അബ്കാരി കേസ്സിനും പിടികിട്ടാപ്പുള്ളിയായി പ്രഖാപിച്ച് വാറന്റ് നിലവിലുണ്ട്.
    Published by:Jayesh Krishnan
    First published: