• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹേതര ബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിനെ സമുദായനേതാക്കൾ ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് ചുമപ്പിച്ചു

വിവാഹേതര ബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിനെ സമുദായനേതാക്കൾ ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് ചുമപ്പിച്ചു

ആചാരം അനുസരിച്ച് കത്തിക്കരിഞ്ഞ ഇരുമ്പ് ദണ്ഡ് കൈകൊണ്ട് എടുത്തിട്ടും കൈകളിൽ പരിക്കേറ്റ് പാടുകൾ ഇല്ലെങ്കില്‍ നിരപരാധിയാണെന്നും 'അഗ്നി പരീക്ഷ'യിൽ ജയിച്ചതായും കണക്കാക്കും

  • Share this:

    വിവാഹിതയായ ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് ചുമപ്പിച്ച് ​ഗ്രാമവാസികൾ. തെലങ്കാനയിലെ മുലുഗു മണ്ഡലത്തിലെ ബഞ്ജരപ്പള്ളി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജഗന്നാഥം ഗംഗാധർ എന്നയാളാണ് ഈ ദുരാചാരത്തിന് ഇരയായത്. തന്റെ ഭാര്യയുമായി ഗംഗാധാറിന് വഴിവിട്ട ബന്ധമുണ്ട് എന്നാരോപിച്ചാണ് പരാതിക്കാരൻ സമുദായത്തിലെ മുതിർന്നയാളുകളെ സമീപിച്ചത്. എന്നാൽ തനിക്ക് അങ്ങനെയൊരു ബന്ധമില്ല എന്ന് ഗംഗാധറും പറഞ്ഞു.

    ഇരുകക്ഷികളോടും 11 ലക്ഷം രൂപ വീതം കെട്ടിവയ്ക്കാനാണ് സമുദായ നേതാക്കൾ നിർദേശിച്ചത്. തുടർന്ന് മൂന്ന് മാസത്തോളമായി ഇരുകക്ഷികളുമായും നേതാക്കൾ ചർച്ചകൾ നടത്തി. എന്നാൽ ഒത്തുതീർപ്പൊന്നും ഉണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 25 ന് അവർ പ്രാകൃതമായ തീരുമാനമെടുക്കുകയായിരുന്നു. ഗംഗാധരനോട് ചാരിത്രശുദ്ധി തെളിയിക്കാൻ സമുദായ നേതാക്കൾ ഉത്തരവിട്ടു. അതിനായി തീയിൽ ഇട്ട് ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് ചുമക്കാൻ ആയിരുന്നു നിർദേശം.

    Also Read-ഭാര്യയെ കാണാതെ തിരക്കിയിറങ്ങിയ യുവാവിനെ തന്റെ പട്ടികളെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

    കുളികഴിഞ്ഞ് നനഞ്ഞ വസ്ത്രങ്ങളുമായി വന്ന ഗംഗാധരൻ തീയുടെ ചുറ്റുമായി മൂന്നു പ്രാവശ്യം നടന്ന ശേഷം ഇരുമ്പ് ദണ്ഡ് കൈകൊണ്ട് എടുത്തു. ആചാരം അനുസരിച്ച് കത്തിക്കരിഞ്ഞ ഇരുമ്പ് ദണ്ഡ് കൈകൊണ്ട് എടുത്തിട്ടും കൈകളിൽ പരിക്കേറ്റ് പാടുകൾ ഇല്ലെങ്കില്‍ നിരപരാധിയാണെന്നും ‘അഗ്നി പരീക്ഷ’യിൽ ജയിച്ചതായും കണക്കാക്കും. ​ഗം​ഗാധറിന്റെ കയ്യിൽ പാടുകൾ അവശേഷിച്ചിരുന്നില്ല.

    Also Read-ഇരട്ടി പ്രായമുള്ള വിവാഹിതയുമായുള്ള ബന്ധം എതിർത്ത പിതാവിനെ 21കാരൻ ആക്രമിച്ച് ദൃശ്യങ്ങൾ കാമുകിയെ ലൈവ് ആയി കാണിച്ചു

    എന്നാൽ സമുദായ നേതാക്കൾ അത് അംഗീകരിക്കാതെ പരാതിക്കാരന്റെ ഭാര്യയുമായി ഗംഗാധറിന് വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിക്കാൻ ഗംഗാധറിനെ നിർബന്ധിക്കുകയാണ് ചെയ്തത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. മനംനൊന്ത് ഗംഗാധരന്റെ ഭാര്യ മുലുഗു പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

    Published by:Jayesh Krishnan
    First published: