കണ്ണൂർ: ലഹരിമരുന്നായ എം.ഡി.എം.എ.യുമായി (MDMA- methylenedioxymethamphetamine) യുവാവ് അറസ്റ്റിൽ. പുഴാതി കൊറ്റാളി സ്വദേശി അരയാക്കണ്ടി വീട്ടിൽ കെ.ടി. പ്രശാന്ത് (25) ആണ് അറസ്റ്റിലായത്. 250 മില്ലിഗ്രാം എം.ഡി.എം.എ. ഇയാളിൽ നിന്ന് കണ്ടെടുത്തു. കടത്താനുപയോഗിച്ച ബൈക്കും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പുതിയതെരു, പനങ്കാവ് ഭാഗം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യേഗസ്ഥർ പറഞ്ഞു. ഒരുഗ്രാം കൈവശംവെച്ചാൽ 10 വർഷം തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. പ്രിവൻറീവ് ഓഫീസർ എം.കെ. സന്തോഷ്, ജോർജ് ഫെർണാണ്ടസ്, കെ.എം. ദീപക്, സിവിൽ എക്സൈസ് ഓഫീസർ ഇ. സുജിത്ത്, എഫ്.പി. പ്രദീപ്, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി. രജിരാഗ്, പി. ജലിഷ്, കെ. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ചൊവ്വാഴ്ച കണ്ണൂർ ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.
Also read: മയക്കുമരുന്നുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ;പതിനഞ്ചു പേരോളം ഉപയോഗിക്കുന്നതായി മൊഴി
തൃശൂര്‍: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) തൃശൂരില്‍ (Thrissur) ഡോക്ടര്‍ (Doctor) പൊലീസ് (Kerala Police) പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് (Thrissur Medical College) ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്.
ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.
മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.
Summary: Man lands police net in Kannur for carrying MDMA (methylenedioxymethamphetamine)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.