• HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്ക് കാറിലിടിച്ച് കഞ്ചാവ് പൊതി റോഡിലേക്ക് വീണു; 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ബൈക്ക് കാറിലിടിച്ച് കഞ്ചാവ് പൊതി റോഡിലേക്ക് വീണു; 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

രക്ഷപ്പെടാന്‍ നാട്ടുകാരും ചേർന്ന് ഇയാളെ ഓടിച്ചിട്ടുപിടികൂടി വള്ളികുന്നം പോലീസിനു കൈമാറുകയായിരുന്നു.

  • Last Updated :
  • Share this:
    സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു നിർത്താതെപോയ ബൈക്ക് യാത്രക്കാരനിൽനിന്ന് 2 കിലോ കഞ്ചാവ് നാട്ടുകാർ പിടികൂടി.  പത്തനംതിട്ട റാന്നി വടക്കേടത്തുവീട്ടിൽ അതുലിനെ(27)യാണ് കഞ്ചാവുമായി നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയത്. വള്ളികുന്നം മൂന്നാംകുറ്റി-കട്ടച്ചിറ റോഡിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

    യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ ബൈക്ക് ഓടിച്ചുപോയ ഇയാൾ കാറിലിടിച്ചു റോഡിൽ വീഴുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരി പിൻതുടരുന്നുണ്ടോയെന്നു തിരിഞ്ഞുനോക്കുന്നതിനിടയിലാണ് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് കാറിലിടിച്ചത്. അപകടകരമായി തെറ്റായദിശയിൽ ബൈക്കുവരുന്നതുകണ്ട് റോഡരികിൽ ഒതുക്കിനിർത്തിയ കാറിലേക്ക് ബൈക്കിടിക്കുകയായിരുന്നു.

    അപകടത്തിനിടെ ഇയാളുടെ ബൈക്കിലുണ്ടായിരുന്ന കഞ്ചാവുപൊതി റോഡിൽവീണു. ഇതുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതുവഴി ബൈക്കിലെത്തിയ മറ്റൊരുയുവാവും നാട്ടുകാരുംചേർന്ന് ഇയാളെ ഓടിച്ചിട്ടുപിടികൂടി വള്ളികുന്നം പോലീസിനു കൈമാറുകയായിരുന്നു.

    കഞ്ചാവുമായിവന്ന അതുലിന് പിന്നിൽ മറ്റൊരുബൈക്കിൽ സുഹൃത്ത് പിൻതുടർന്നിരുന്നു.അതുലിനെ പിടികൂടിയതോടെ ഇയാൾ നിർത്താതെ ബൈക്ക് ഓടിച്ചുപോവുകയായിരുന്നു. അതുലിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ ഏഴംകുളം പറക്കോട് സുബിൻഭവനിൽ വിപിൻ(30), ഇവർക്ക് കഞ്ചാവുനൽകിയ വള്ളികുന്നം കടുവിനാൽ മേനി മെമ്മോറിയൽ കോളനിയിൽ കൊച്ചുവിള പടീറ്റതിൽ രഞ്ജിനിഭവനിൽ നസീർ എന്നുവിളിക്കുന്ന മുനീർ(33), കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനിൽ ഉണ്ണി എന്നുവിളിക്കുന്ന വിഷ്ണു(35) എന്നിവരെയും പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

    അതുലിനെ ചോദ്യംചെയ്തപ്പോൾ കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.പിടിയിലായ മുനീറും വിഷ്ണുവും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളും മേഖലയിലെ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരുമാണെന്ന് പോലീസ് പറഞ്ഞു.
    Published by:Arun krishna
    First published: