• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടിയെ കാണാൻ പോയി; പോയത് 75 ലക്ഷം; വ്യവസായിയുടെ മകനെ കബളിപ്പിച്ച നിർമ്മാതാവ് അറസ്റ്റിൽ

വഞ്ചനയിൽ മനംനൊന്ത് ഒളിച്ചോടിയ യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനു പിന്നാലെയാണ് നിർമ്മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

news18
Updated: August 2, 2019, 8:15 AM IST
നടിയെ കാണാൻ പോയി; പോയത് 75 ലക്ഷം; വ്യവസായിയുടെ മകനെ കബളിപ്പിച്ച നിർമ്മാതാവ് അറസ്റ്റിൽ
കാജൽ അഗർവാൾ
news18
Updated: August 2, 2019, 8:15 AM IST
നടിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ച് വ്യവസായിയുടെ മകനിൽ നിന്നും തമിഴ് സിനിമാ നിർമ്മാതാവ് 75 ലക്ഷം രൂപ തട്ടിയെടുത്തു. വഞ്ചനയിൽ മനംനൊന്ത് ഒളിച്ചോടിയ യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനു പിന്നാലെ ശരവണകുമാർ എന്ന ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു.

തെന്നിന്ത്യൻ താരം കാജൽ അഗർവാളുമായി നേരിട്ടു സംസാരിക്കാനുള്ള അവസരം ഒരുക്കാമെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ വ്യവസായിയുടെ മകനെ കബളിപ്പിച്ചത്.  എന്നാൽ പണവും പോയി നടിയെയും കാണാൻ പറ്റാത്ത അവസ്ഥ വന്നതോടെ യുവാവ് വീട്ടിൽ നിന്നും ഒളിച്ചോടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതു വാർത്തായായതിനു പിന്നാലെയാണ് ശരവണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തത്.

മണികണ്ഠൻ എന്ന പുതുമുഖ സംവിധായകന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ശരവണന്റെ തട്ടിപ്പ്. നടിമാരെ നേരിട്ടു കാണാമെന്ന വാഗ്ദാനവുമായി ഇയാൾ ഒരു വൈബ്സൈറ്റും ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചായിരുന്നു തട്ടിപ്പ്.

Also Read അമ്പലവയല്‍ സദാചാര ആക്രമണം; രണ്ടാം പ്രതി അറസ്റ്റില്‍

First published: August 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...