ഭോപ്പാല്‍: യുക്രെയ്നില്‍ (Ukraine) കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ നോക്കിയ യുവാവ് അറസ്റ്റില്‍(Arrest. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ 35കാരനായ പ്രിന്‍സ് ഗാവ എന്നയാളെ മധ്യപ്രദേശ്(Madhya Pradesh) പൊലീസ്(Police) അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ വിദിഷയിലുള്ള വൈശാലി വില്‍സണ്‍ എന്ന സ്ത്രീയില്‍ നിന്നാണ് മകളെ യുക്രെയ്നില്‍ നിന്ന് തിരിച്ചെത്തിക്കാമെന്ന് പറഞ്ഞ് 42,000 രൂപ തട്ടിയെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഇവരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
യുക്രെയ്നില്‍ മെഡിസിന് പഠിക്കുന്ന മകളെ തിരിച്ചെത്തിക്കാന്‍ സഹായിക്കമെന്നും. അതിനായി ടിക്കറ്റ് ചാര്‍ജായി 42,000 രൂപ കൈമാറണം എന്നുമാണ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് പണം ഫോണ്‍ ആപ്പ് വഴി കൈമാറുകയും ചെയ്തു.
Also Read-Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര് അറസ്റ്റില്‍
പിന്നീട് ഇയാള്‍ ബന്ധപ്പെടാതായപ്പോള്‍ സംശയം തോന്നിയ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മധ്യപ്രദേശ് പൊലീസ് ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും, ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
POCSO | പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവ്
പത്തനംതിട്ട: പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവും ഒരു വര്‍ഷം രൂപ പിഴയും. പ്രതിയായ റോജിന്‍ ടി രാജു(28)വിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയെ നിരന്തരമായി പിന്തുടര്ന്ന് ശല്യപ്പെടുത്തിയും പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെത്തി പ്രതി ഭീഷണി തുടര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂള്‍ അധികൃതര്‍ ഹെല്പ് ലൈനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെക്കുകയുമായിരുന്നു.
Also Read-Drug case | ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പഞ്ചായത്തംഗം രാജിവെച്ചു
പോക്സോ നാലാം വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷ അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും വകുപ്പ് എട്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും എന്നിങ്ങനെ 48 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നതിനാല്‍ 25 വര്‍ഷം തടവും പിഴ അടച്ചാല്‍ മതിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.