നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പോൺ വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി; കാമുകിക്ക് നൽകിയത് 85 ലക്ഷം

  പോൺ വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി; കാമുകിക്ക് നൽകിയത് 85 ലക്ഷം

  2019 നും 2020 നും ഇടയ്ക്ക് ഒരു കോടി രൂപയാണ് ഇയാൾ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്.

   (Representational Image: Shutterstock)

  (Representational Image: Shutterstock)

  • Share this:
   രാജ്കോട്ട്: പോൺ വീഡിയോ (Porn Videos) കാണാനായി കമ്പനി അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പിൻവലിച്ച അക്കൗണ്ടന്റ് പിടിയിൽ. 2019 നും 2020 നും ഇടയ്ക്ക് ഒരു കോടി രൂപയാണ് ഇയാൾ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്.

   ഇന്റർനെറ്റിൽ പോൺ വീഡിയോ കാണാനും കാമുകിയുടെ അക്കൗണ്ടിലേക്കുമായാണ് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തത്. ഇർഫാൻ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ അക്കൗണ്ടന്റായ തുഷാർ സേജ്പാൽ ആണ് പൊലീസ് പിടിയിലായത്.

   പോൺ വീഡിയോസിന് അടിമയായ തുഷാർ സേജ്പാൽ അഡൽറ്റ്  വീഡിയോസ് ഇന്റർനെറ്റിൽ കാണാനായി കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 16 ലക്ഷം രൂപയാണ് ഉപയോഗിച്ചത്. ഇതികൂടാതെ ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാൾ കാമുകിക്കും കമ്പനി അക്കൗണ്ടിൽ നിന്ന് പണം കൈമാറി.

   ഉത്തർപ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാർ ഓൺലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്പനി അക്കൗണ്ടിൽ നിന്നും സേജ്പാൽ പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാൾ കാമുകിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

   Also Read-Murder for Sambar | 'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി

   സേജ്പാലിന്റെ മേധാവിയായ ഇർഫാൻ രാജ്കോട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്റെ മാസ അടവുകൾ നോക്കാൻ സേജ്പാലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ മാസം നൽകേണ്ട അടവ് സേജ്പാൽ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   Also Read-Good News | പണം നിറഞ്ഞ റേഡിയോ; നന്നാക്കാനെത്തിച്ച റേഡിയോയില്‍ 15,000 രൂപ; ഉടമയ്ക്ക് തിരികെ നല്‍കി ടെക്നീഷ്യന്‍

   ഒരു കോടി രൂപയാണ് ഇർഫാൻ ഷെയ്ഖിനെ കബളിപ്പിച്ച് സേജ്പാൽ കാമുകിക്കും പോൺവീഡിയോകൾക്കുമായി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടമായതറിഞ്ഞ് ഇർഫാൻ ഷെയ്ഖ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

   സേജ്പാൽ, കാമുകി സപ്ന, സപ്നയുടെ അമ്മ തുടങ്ങി ഏഴ് പേർക്കെതിരെയാണ് ഇർഫാൻ ഷെയ്ഖ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സേജ്പാൽ അടക്കം മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

   Gold Seized | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി

   നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

   രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ സംഘത്തിലുള്ളവരെന്നാണ് സംശയം. ദുബായില്‍ നിന്ന് എത്തിയ വിമാനത്തില്‍ ചെന്നൈയില്‍ നിന്നാണ് 4 പേരും കയറിയത്. ഇതില്‍ രമേഷ് വി, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരുടെ കൈവശം 355 ഗ്രാം സ്വര്‍ണ്ണം വിതമാണ് ഉണ്ടായിരുന്നത്.

   ബാലന്‍ ഉമാശങ്കറിന്റെ കൈയ്യില്‍ 1100 ഗ്രാം സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ദുബൈയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം ഇവര്‍ക്ക് 4 പേര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് ആഭ്യന്തര യാത്രക്കാര്‍ ചമഞ്ഞ് സ്വര്‍ണ്ണം കടത്തുകയായിരുവെന്നാണ് കരുതുന്നത്.

   ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തില്‍ കാസര്‍കോഡ് സ്വദേശിനിയായ സറീന അബ്ദുവില്‍ നിന്നാണ് 3250 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്.  കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്.

   ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പുറത്ത് കൊണ്ടുവരാന്‍ സാധിയ്ക്കാത്തതിനാല്‍ കൊണ്ടുവന്ന ആള്‍ വിമാനത്തില്‍ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. ഈ സ്വര്‍ണ്ണം കൊണ്ടുവന്നതാരെന്ന് പരിശോധിച്ച് വരികയാണ്.
   Published by:Naseeba TC
   First published:
   )}