• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു

ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു

ബഹളം കേട്ട് നാട്ടുകാരെത്തി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

  • Last Updated :
  • Share this:
    തിരുവനന്തപുരം വര്‍ക്കലയില്‍ ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു. കരമന കുഞ്ചാലുംമൂട് കാട്ടുവിളാകം വീട്ടില്‍ മുഹമ്മദ് അലി(35) ആണ് ഭാര്യയുെട വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴു മണിയോടെയാണ് ഭാര്യ റെഫിനയുടെ വീടായ വര്‍ക്കല ഇലകമണ്‍ കരവാരം ആര്‍.എസ്. മന്‍സിലില്‍ ഭാര്യയെയും മകനെയും കാണാനായി മുഹമ്മദ് അലി എത്തിയത്. കൈയില്‍ പെട്രോള്‍ നിറച്ച കുപ്പി കണ്ട് ഭയന്ന റെഫിനയുടെ പിതാവ് റഫീക്ക് വാതില്‍ അടയ്ക്കുകയായിരുന്നു.

    കുറച്ചുകഴിഞ്ഞു ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അഹമ്മദാലി കത്തിയെരിയുന്നതാണ് കണ്ടതെന്നു ഭാര്യാപിതാവ് റഫീഖ് പറയുന്നു. ബഹളം കേട്ട് നാട്ടുകാരെത്തി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മുഹമ്മദ് അലിയും ഭാര്യയും കുറച്ചുനാളായി പിരിഞ്ഞു കഴിയുകയായിരുന്നു. മുമ്പും രണ്ടുപ്രാവശ്യം ഇയാള്‍ ഭാര്യയുടെ വീട്ടില്‍ പെട്രോളുമായി എത്തി വധഭീഷണിയും ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നതായി റെഫിനയുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. മുഹമ്മദ് മുസാഫിര്‍ മകനാണ്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Arun krishna
    First published: