മധുര: അനിയത്തിയുടെ വിവാഹത്തിന്(marriage) മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളുടെ കുറ്റപ്പെടുത്തല്‍ സഹിക്ക വയ്യാതെ യുവാവ് ആത്മഹത്യ(suicide) ചെയ്തു. വിവരമറിഞ്ഞ് മനോവിഷമത്തില്‍ 21കാരിയായ ഭാര്യയും ജീവനൊടുക്കി. ഇതോടെ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കളില്ലാതായി. മധുര(Madurai) അവണിയാപുരത്താണ് സംഭവം.
ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. രണ്ടു വീട്ടുകാരുടെയും എതിര്‍പ്പിനിടെ ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. തുടര്‍ന്ന് അവണിയാപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി.
ഭര്‍ത്താവിന്റെ മരണത്തില്‍ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞദിവസം പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയും വെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അവണിയാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Death Penalty | പാകിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് പേര്‍ക്ക് വധശിക്ഷ
ലാഹോര്‍: പാകിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ക്ക് വധശിക്ഷ. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന് എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്.
Read also:
കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കയ്യും കാലും ബന്ധിച്ച നിലയില്‍
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല.
അക്രമത്തിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന് പറഞ്ഞു. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്.
ട്യൂഷന് പഠിക്കാനെത്തിയ 10 വയസ്സുകാരിയായ അയൽവാസിയെ പീഡിപ്പിച്ച ഇരുപതുകാരന് അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടത്ത് ട്യൂഷന് പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന് പോലീസ് (police) പിടിയില്‍. കമ്പംമെട്ട് പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയയാക്കി. കൗൺസലിങ്ങിനിടെയാണ് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.