കോഴിക്കോട് വടകരയില്‍ കാന്‍സര്‍ രോഗിയായ (Cancer Patient) ഭാര്യയെ കൊലപ്പെടുത്തി (murder) ഭര്‍ത്താവ് ആത്മഹത്യ (suicide) ചെയ്തു. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അടുത്തിടെ ഭാര്യയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടേണ്ടിയും വന്നിരുന്നു. ഇതാകാം മരണങ്ങള്‍ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മക്കളില്ലാത്ത ഇരുവരും അനുജനൊപ്പമായിരുന്നു താമസം.
നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടല്‍ നടത്തുകയായിരുന്നു ഗോപാലന് കോവിഡ് കാരണം ഇത് അടച്ചുപൂട്ടിയിരുന്നു. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. ഇതേത്തുടര്‍ന്ന് ഗോപാലന് മാനസികമായി ഏറെ ബുദ്ധമുട്ട് അനുഭവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഭാര്യയെ കൊന്നതിന്റെ പക തീര്‍ക്കാന്‍ പ്രതിയുടെ അമ്മയെ കുത്തിക്കൊന്നു
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പക തീര്‍ക്കാന്‍ പ്രതിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ ് ധര്‍മനും കുത്തേറ്റിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതികളെ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ല്‍ മധു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മധു അടുത്തിടെ പരോളിലിറങ്ങി പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ഇയാള്‍ ജയിലിലേക്ക് മടങ്ങിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജയന് ദമ്പതിമാരെ വീട്ടില്‍ക്കയറി ആക്രമിച്ചത്. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധര്മന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയന് പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ (Indore) ബലാത്സംഗത്തിന് ഇരയായ (Rape Victim) പ്രായപൂര്‍ത്തായികാത്ത പെണ്‍കുട്ടി രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി. ദാരിദ്ര്യം കാരണം കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചുവെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ ഡിസിപി രാജേഷ് വ്യാസ് പറഞ്ഞു.
കുട്ടി ജനിച്ചതിന് പിന്നാലെ ഒരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.