• HOME
 • »
 • NEWS
 • »
 • crime
 • »
 • Suicide | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി

Suicide | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി

 • Share this:
  ശമ്പളവും മറ്റ്  ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.  കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അനൂപ്.

  READ ALSO- Suicide | കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നൽകാനായില്ല; പ്രണയം തകർന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

  പാലക്കാട്ടേക്ക് പോകുന്നു എന്ന്  പറഞ്ഞാണ് അനൂപ് തിങ്കളാഴ്ച്ച വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ കോതമംഗലത്തെത്തി അനൂപ് സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അയച്ച ശേഷമാണ് ജീവനൊടുക്കിയത്. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍. സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

  പിതാവ്: പാറക്കല്‍ രവീന്ദ്രനാഥ്. മാതാവ്: ഗീത. ഭാര്യ: സരിത (കുറ്റിലഞ്ഞി എം.ഇ.എസ് സ്ക്കൂള്‍ അധ്യപിക) മക്കൾ: അശ്വിന്‍, ദേവിക.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ചു; മകന്‍ അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു


  പഴനി: മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ച അച്ഛനെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു. ചത്രപട്ടി മുല്ലൈ നഗറില്‍ ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്.

  ഇയാള്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദിച്ചു.

  read also- Suicide |കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മനംനൊന്ത് ഡ്രൈവര്‍ ജീവനൊടുക്കി

  17 കാരനായ മകന്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓമന്ത് രാജനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

  Arrest | കൊല്ലത്ത് മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി ; യുട്യൂബർ അറസ്റ്റിൽ

  കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതിതകള്‍ പിടയില്‍. ഏരൂര്‍ പൊലീസാണ് (Police) പ്രതികളെ പിടികൂടിയത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  'ഹംഗ്‌റി ക്യാപ്റ്റന്‍' എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവർ ഉപയോഗിച്ചിരുന്നു.

  11ാം മൈല്‍ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയായക്കുകയായിരുന്നു. മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത്. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു.

  അതേ സമയം അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
  Published by:Arun krishna
  First published: