• HOME
 • »
 • NEWS
 • »
 • crime
 • »
 • MAN COMMITTED SUICIDE AFTER KILLING HIS CHILDREN IN UP

മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

രണ്ടു ദിവസം മുമ്പ് പ്രദേശത്തെ സ്കൂളിന് സമീപത്തുനിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ അച്ഛന്‍റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കാൺപുർ: മക്കളെ കൊന്നെന്ന് കത്തെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലാണ് മഹേഷ് എന്നയാൾ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. രണ്ടു ദിവസം മുമ്പ് പ്രദേശത്തെ സ്കൂളിന് സമീപത്തുനിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ അച്ഛന്‍റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. മഹേഷിന്‍റെ മൃതദേഹത്തില്‍നിന്നും ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറിപ്പിലുണ്ട്.

  കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. മഹേഷ് മക്കളുമായി പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. ഇതോടെയാണ് മഹേഷിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചത്. മഹേഷിന്‍റെ ജോലി അടുത്തിടെ നഷ്ടപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

  തിരുവോണദിനത്തിൽ തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് കൊല്ലപ്പെട്ടത്.

  ഇന്നലെ രാത്രി ഒമ്പതുമണിയോടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെട്ടു.

  ഇന്നലെയും ഇന്നുമായി തൃശൂരും രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഉത്രാടദിനമായ ഇന്നലെ കീഴുത്താണിയിലും തിരുവോണദിവസം ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. കീഴുത്താണി മനപ്പടിയിൽ ഇന്നലെ വീട്ടുടമസ്ഥന്റെയും സംഘത്തിന്റേയും മർദ്ദനത്തെതുടർന്നാണ് സൂരജ് എന്ന യുവാവ് മരിച്ചത്. തിരുവോണ ദിനത്തിൽ ചെന്ത്രാപ്പിന്നിയിൽ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്.

  Also Read-ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; ആന്ധ്രാ പ്രദേശിൽ യുവാവ് അറസ്റ്റിൽ

  കീഴുത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

  കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ് , സ്വരുപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപെടുകയായിരുന്നു. സ്വരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ മൂന്ന് പേർ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.

  Also Read-കുടുംബവഴക്കിനെ തുടർന്ന് വർക്കല‍യിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

  ചെന്ത്രാപ്പിന്നിയിൽ കുത്തേറ്റാണ് കണ്ണംപുള്ളിപ്പുറം സ്വദേശി മാരാത്ത് സുരേഷ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ബന്ധു മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്
  സുരേഷിന്റെ അച്ഛന്റെ സഹോദര പുത്രൻ മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

  സുരേഷിന്റെ വീടിന് തൊട്ടടുത്താണ് അനൂപും കുടുംബവും താമസിക്കുന്നത്. ഉത്രാടദിനത്തിൽ മദ്യപിച്ചെത്തിയ അനൂപ്, സുരേഷിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും, ഭാര്യയെ കളിയാക്കിയതായും പറയുന്നു. ഇതേ ചൊല്ലി അനൂപും സുരേഷും കലഹിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനൂപ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
  Published by:Anuraj GR
  First published:
  )}