നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകി ജോലിക്ക് പോകുന്നതിനെ എതി‌ർത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  കാമുകി ജോലിക്ക് പോകുന്നതിനെ എതി‌ർത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: കാമുകി ജോലിക്ക് പോകുന്നതിനെ എതി‌ർത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗാസിയബാദിലെ ഖോദയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 22കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡ സെക്ടര്‍ 37ല്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ജീവനക്കാരനായ രവി യാദവ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

   രാവിലെ ഇയാള്‍ തന്‍റെ കാമുകിയെ കണ്ടിരുന്നു. തിരിച്ചു വീട്ടിലെത്തിയ രവി യാദവ് പിതാവ് രാജു യാദവിനെ വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞുവെന്നാണ് സൂചന. പിന്നീട് മുറിക്കുള്ളിൽ കയറിയ ഇയാൾ കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഇയാളുടെ കാമുകിയും വീട്ടില്‍ എത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

   ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധ: മരണം 10 ആയി
     ഏതാനും വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണ്. എന്നാല്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. യുവതിക്ക് അടുത്തകാലത്ത് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ആ ജോലിക്ക് പോകുന്നതിനോട് യുവാവിന് എതിർപ്പായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവാവിനെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമർശം; കൊല്ലം തുളസിക്ക് ജാമ്യമില്ല
    അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

   First published:
   )}