ഗുവാഹത്തി: ആസാമിൽ ആൾക്കൂട്ട വിചാരണക്കിടെ യുവാവിനെ ജീവനോടെ രകത്തിച്ചു. നാഗോൺ ജില്ലയിലാണ് സംഭവം നടന്നത്. രഞ്ജിത് ബോർഡോലോയ് എന്ന യുവാവിനെയാണ് നാട്ടുകൂട്ടം കൊലപ്പെടുത്തിയത്. ബോർ ലാലുങ്ങിൽ അടുത്തിടെ വിവാഹിതയായ യുവതിയെ കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം.
മൂന്ന് ദിവസം മുൻപ് യുവതിയെ ഗ്രമത്തിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. രഞ്ജിത്താണ് കൊലപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമത്തിലെ സ്ത്രീ രംഗത്തെത്തിയതോടെ നാട്ടുകൂട്ടം യോഗം ചേർന്ന് യുവാവിനെ വിചാരണ ചെയ്യുകയായിരുന്നു. അഞ്ചു പേർ ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്നും രഞ്ജിത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സ്ത്രീ ആരോപണം ഉന്നയിച്ചു.
നാട്ടുകൂട്ടത്തിലേക്ക് രഞ്ജിത്തിനെ വലിച്ചിഴച്ചാണ് എത്തിച്ചത്. ക്രൂരമായ മർദനത്തിനൊടുവിൽ രഞ്ജിത് കുറ്റം സമ്മതിച്ചു. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. രഞ്ജിത്തിന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവത്തിൽ ആരോപണവിധേയരായ ഒരു സംഘം ആളുകളെ കസ്റ്റഡിയിലെടുത്തതായും കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് എം ദാസ് പറഞ്ഞു.
Also Read-ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്ടർ അറസ്റ്റിൽ
കൊല്ലപ്പെട്ട നിലയില്‍ ഭാര്യയുടെ മൃതദേഹം; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: പുനലൂര്‍ നഗരസഭയിലെ മണിയാറിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ ഭർത്താവിനെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജുഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴുത്തിൽ ഷാൾ മുറുക്കി മഞ്ജുവിനെ കൊലപ്പെടുത്തിയശേഷം മണികണ്ഠന് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
മഞ്ജുവിന്റെ കുടുംബ വീടിനടുത്താണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ മഞ്ജുവിന്റെ സഹോദരൻ എത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ട വിവരമറിയുന്നത്. കട്ടിലില്‍ പുതച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടികൾ മഞ്ജുവിന്റെ കുടുംബവീട്ടിലായിരുന്നതിനാൽ വെള്ളിയാഴ്ചമുതൽ മഞ്ജുവും മണികണ്ഠനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Also Read-'റെയിൻകോട്ടിലെ ബട്ടൺ മൃഗത്തിന്റെ കണ്ണെന്ന് തെറ്റിദ്ധരിച്ചു'; നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ
മഞ്ജുവിന്റെ മരണവിവരം സഹോദരൻ അയൽക്കാരെ അറിയിക്കുന്നതിനിടെ ഇടതുകൈത്തണ്ട മുറിച്ചനിലയിൽ അടുക്കളയിൽനിന്ന് മണികണ്ഠൻ പുറത്തേക്ക് വന്നു. തുടർന്നാണ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
മണികണ്ഠൻ ഭാര്യയോട് നിരന്തരം വഴക്കിടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മഞ്ജുവിന്റെ പരാതിയിന്മേൽ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മണികണ്ഠനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീതുചെയ്ത് വിട്ടിരുന്നു.
ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മഞ്ജുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വിവാഹം കഴിഞ്ഞ് 15 വർഷത്തോളമായ മഞ്ജുവും മണികണ്ഠനും വർഷങ്ങളായി മണിയാറിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്. മക്കൾ: മിഥുൻ, മീനു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.