നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Innocent Jailed for Sexual Assault നിരപരാധിയെ ലൈംഗികപീഡനത്തിന് ശിക്ഷിച്ചു; ജയിൽമോചിതനായത് 44 വർഷത്തിനുശേഷം

  Innocent Jailed for Sexual Assault നിരപരാധിയെ ലൈംഗികപീഡനത്തിന് ശിക്ഷിച്ചു; ജയിൽമോചിതനായത് 44 വർഷത്തിനുശേഷം

  44 വർഷം മുമ്പ് നടന്ന സംഭവത്തിൽ അയൽവീട്ടിലെ വീട്ടമ്മയായ സ്ത്രീയെ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്. സാഹചര്യ തെളിവുകൾ റോണിക്ക് എതിരായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂയോർക്ക്: ബലാത്സംഗത്തിന് 44 വർഷം തടവ് അനുഭവിച്ചയാളെ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചു. അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയെയാണ് വ്യാഴാഴ്ച മോചിപ്പിച്ചത്. ബലാൽസംഗ കേസിൽ 44 വർഷം ജയിൽശിക്ഷ അനുഭവിച്ച റോണി ലോങ് എന്നയാളെയാണ് വിട്ടയച്ചത്.

   റോണി ലോങ്ങിന്റെ അഭിഭാഷകൻ ബുധനാഴ്ച ട്വിറ്ററിലൂടെയാണ് ജയിൽ മോചിതനാകുന്നുവെന്ന വാർത്ത പുരത്തുവിട്ടത്. ഷാർലറ്റ് ഒബ്‌സർവറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റോണിയുടെ ശിക്ഷ ഒഴിവാക്കി നൽകാൻ ജില്ലാ കോടതിയോട് ആവശ്യപ്പെടുമെന്ന് നോർത്ത് കരോലിന സ്റ്റേറ്റ് ഭരണകൂടം അറിയിച്ചു. റോണി ലോംഗ് ജയിൽമോചിതനായി വീട്ടിലേക്ക് വരുന്നുവെന്ന് അഭിഭാഷകൻ ജാമി ലോ പറഞ്ഞു

   ലോങിന്റെ ശിക്ഷ വ്യാഴാഴ്ച ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് പുറത്തുവന്നത്. വൈകുന്നേരം 5 മണിക്കാണ് അൽബെമർലെ കറക്ഷണൽ ജയിലിൽനിന്ന് റോണിയെ മോചിപ്പിച്ചത്. 20 വയസുള്ളപ്പോഴാണ് റോണിയെ ബലാത്സംഗ കേസിൽ ശിക്ഷിച്ചത്. അയൽവീട്ടിലെ വീട്ടമ്മയായ സ്ത്രീയെ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്. സാഹചര്യ തെളിവുകൾ റോണിക്ക് എതിരായിരുന്നു. ഏറെ നാളത്തെ വിചാരണയ്ക്കൊടുവിൽ റോണി ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിലാകുകയായിരുന്നു. പിന്നീട് നിരവധി അപ്പീലുകൾ നൽകിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. ഇതോടെയാണ് ജീവിതത്തിലെ നല്ല കാലം മുഴുവൻ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
   You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
   ഈ ആഴ്ച ആദ്യം, ഫെഡറൽ കോടതിയിൽ റോണി നൽകിയിരുന്ന അപ്പീലിൽ വാദം കേട്ടിരുന്നു. നിരവധി അപ്പീലുകൾ തള്ളിയശേഷമാണ് പുതിയ അപ്പീൽ നൽകിയത്. തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സഹിതമാണ് റോണി ലോംഗ് അപ്പീൽ നൽകിയത്. ഈ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. കൂടാതെ റോണിയെ ശിക്ഷിച്ച കീഴ് കോടതി വിധിയ ഫെഡറൽ കോടതി ജഡ്ജി വിമർശിക്കുകയും ചെയ്തു.
   Published by:Anuraj GR
   First published: