• HOME
 • »
 • NEWS
 • »
 • crime
 • »
 • തെരുവ് നായ്ക്കളെ കൊല്ലാന്‍ വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു; സഹോദരന്‍റെ മക്കള്‍ അറസ്റ്റില്‍

തെരുവ് നായ്ക്കളെ കൊല്ലാന്‍ വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു; സഹോദരന്‍റെ മക്കള്‍ അറസ്റ്റില്‍

വീട്ടുവളപ്പിൽ സ്ഥാപിച്ച വൈദ്യുതി പ്രവഹിക്കുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

 • Share this:
  പാലക്കാട് ശ്രീക്യഷ്ണപുരത്ത് തെരുവ് നായകളെ കൊല്ലാന്‍ സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  വീട്ടുവളപ്പിൽ സ്ഥാപിച്ച വൈദ്യുതി പ്രവഹിക്കുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസിക്കുന്നത്. വീട്ടുവളപ്പിൽ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദരന്‍റെ മക്കള്‍ സ്ഥാപിച്ച കെണിയിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പോലീസ് ഇൻസ്പെക്ടർ കെ.എം.ബിനീഷ് പറഞ്ഞു.

   Also Read- സെക്കന്തരാബാദിലെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ആസൂത്രകന്‍ കസ്റ്റഡിയില്‍; ട്രെയിനിംഗ് സെന്ററിന്റെ നടത്തിപ്പുകാരന്‍

  സമീപത്തെ വൈദ്യുതി ലൈനിൽനിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. മിനിയാണ് സഹജന്റെ ഭാര്യ. മകൻ: വിഷ്ണു. മകൾ: ദിവ്യ. മരുമകൻ: സുരേഷ്.

  വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി പിടിയില്‍


  വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായ സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സ്ഥലംവിടുന്നയാള്‍ തൃശൂരില്‍ പിടിയില്‍. ഇടുക്കി കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. നാലു സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹമോചിതരുടെ കൂട്ടായ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പുനര്‍വിവാഹം ഉദ്ദേശിച്ചാണ് പലരും  അംഗങ്ങളാകുന്നത്. ഇങ്ങനെയുള്ള കൂട്ടായ്മയില്‍പ്പെട്ട സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ്  ഷിനോജിന്റെ രീതി.

  Also Read- പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത 15കാരന്‍ അറസ്റ്റില്‍

  ബന്ധം സ്ഥാപിച്ച ശേഷം നേരില്‍ കാണാമെന്ന് സമ്മതം വാങ്ങും. ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ ഉടന്‍ ശാരീരികമായി പീഡിപ്പിക്കും. പിന്നെ, സ്ഥലംവിടും. തൃശൂര്‍ സ്വദേശിയാണ് ആദ്യ പരാതി നല്‍കിയത്. മറ്റു മൂന്നു സ്ത്രീകള്‍ കൂടി ഷിനോജിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയ്ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇതു മറച്ചുവച്ചാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിനോജിനെതിരെ കൂടുതല്‍ പരാതികള്‍ നല്‍കാന്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

  മലപ്പുറത്ത് വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

  വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി സംസ്കൃതം അദ്ധ്യാപകനായ നാരായണൻ അടിതിരിപ്പാടിനെയാണ് സസ്പെൻഡ്‌ ചെയ്തത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

  നാരായണൻ അടിതിരിപ്പാടിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും ഉണ്ടായിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
  Published by:Arun krishna
  First published: