തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. തിരുവനന്തപുരത്താണ് സംഭവം. തിരുവല്ലം സ്വദേശിയായ അജീഷ് എന്ന യുവാവാണ് മരിച്ചത്.
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജീഷ് ഇന്ന് മരിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് യുവാവിനു നേരെ പൈശാചിക ആക്രമണം ഉണ്ടായത്. തിരുവല്ലം വണ്ടിത്തടത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളലേൽപ്പിച്ചതായി ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mob lynching, Mob Lynching murder, Mob lynching murder case, Mob lynching murder in kerala