• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN DIES AFTER BEING THRASHED FOR MARRYING DALIT WOMAN

ദളിത് യുവതിയെ വിവാഹം ചെയ്ത യുവാവിനെ തല്ലിക്കൊന്നു

ഭാര്യയുടെ മാതാപിതാക്കളെ കണ്ടു മടങ്ങി വരുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്.

Murder

Murder

  • News18
  • Last Updated :
  • Share this:
    ഗുഡ്ഗാവ്: ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിനെ തല്ലിക്കൊന്നു. ഹരിയാനയിലാണ് സംഭവം. ദളിത് യുവതിയെ വിവാഹം കഴിച്ച ആകാശ് എന്ന 28കാരനായ യുവാവിനെയാണ് ഒരുസംഘം ആളുകൾ കൊലപ്പെടുത്തിയത്. ഗുഡ്ഗാവ് സ്വദേശിയായ യുവാവിനെ ബാദ്ഷാപുർ ഗ്രാമത്തിൽ വച്ചാണ് ആക്രമിച്ചത്.

    ഭാര്യയുടെ വീട്ടിൽ മാതാപിതാക്കളെ കാണാനായി പോയി മടങ്ങി വരവെയാണ് സംഭവം. ചില പ്രദേശവാസികളുടെ എതിർപ്പിനെ മറി കടന്നായിരുന്നു ആകാശ് ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതിനെ തുടർന്നുള്ള വൈരാഗ്യം കാരണമാണ് യുവാവിനെ ഇവർ ആക്രമിച്ചതെന്നാണ് കരുതുന്നത്. ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ചതു മുതൽ ആകാശിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നെന്ന് ഇയാളുടെ സഹോദരൻ പറഞ്ഞു.

    You may also like:'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]

    ഭാര്യ വീട്ടിൽ പോയി ഭാര്യയുടെ മാതാപിതാക്കളെ കണ്ടു മടങ്ങി വരുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആകാശിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.



    കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആകാശ് ദളിത് യുവതിയെ വിവാഹം കഴിച്ച കാര്യം അഞ്ചു പ്രതികൾക്കും അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ ദളിത് യുവതിയെ വിവാഹം കഴിച്ചതിൽ ഉയർന്ന ജാതിയിൽപ്പെട്ട അജയ് അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആകാശിന്റെ സഹോദരൻ രാഹുൽ പറഞ്ഞു.
    Published by:Joys Joy
    First published:
    )}