• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛൻ മകനെ വെട്ടിക്കൊന്നു

Murder | ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛൻ മകനെ വെട്ടിക്കൊന്നു

വാക്കു തർക്കത്തിനൊടുവിൽ മകന്റെ കൈ കോടാലി കൊണ്ട് വെട്ടിയ ശേഷം അറുത്തുമാറ്റുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഭോപ്പാൽ: ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകനെ അച്ഛൻ വെട്ടിക്കൊന്നും. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. കോടാലികൊണ്ട് മകന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. സന്തോഷ് പട്ടേൽ‌ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. മകന്റെ ഇടതു കൈ വെട്ടിമാറ്റിയ ശേഷം പൊലീസ് പിതാവ് മോത്തി പട്ടേൽ(51) പൊലീസ് ഔട്ട് പോസ്റ്റിലെത്തി.

    മോത്തി പട്ടേലും മൂത്ത മകൻ രാം കിസനും സന്തോഷ് പട്ടേലിനോട് ബൈക്കിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കോൽ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മകന്റെ കൈ കോടാലി കൊണ്ട് വെട്ടിയ ശേഷം അറുത്തുമാറ്റുകയായിരുന്നു. കൈയുമായി ജറാത്ത് പൊലീസ് ഔട്ട് പോസ്റ്റിലെത്തുകയും ചെയ്തു.

    തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി സന്തോഷിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ കൈ മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ മോത്തി പട്ടേലിനെയും രാം കിസനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

    Also Read-DNA തെളിഞ്ഞു; മരിച്ചത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്; മൃതദേഹം ആളു മാറി സംസ്കരിച്ചു

    Arrest | നാലാം നിലയില്‍ നിന്ന് മകളെ എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍

    ബെംഗളൂരു: നാലാം നിലയിൽ നിന്ന് ഭിന്നശേഷിയുള്ള നാലു വയസുകാരിയായ മകളെ എറിഞ്ഞു കൊലപ്പെടുത്തി അമ്മ. കുഞ്ഞിനെ എറിഞ്ഞുകൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാർട്ട്‌മെന്റിലാണ് സംഭവം.

    മൂന്നു മാസം മുൻപ് കുട്ടിയെ ഒഴിവക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഉപേഷിച്ചിരുന്നു. എന്നാൽ‌ ഭർത്താവ് കുട്ടിയെ കണ്ടെത്തി വീട്ടിലേക്ക് തിരികെയെത്തിച്ചു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു.

    സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുഞ്ഞുമായി ബാൽക്കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം നിരീക്ഷിച്ചശേഷം കുഞ്ഞിനെ താഴേക്കെറിയുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവ് ടിസിഎസിൽ എൻജിനീയറായിരുന്നു. അമ്മ സുഷമ ദന്തഡോക്ടറാണ്. അമ്മയ്‌ക്കെതിരെ സമ്പങ്കിരാമനഗർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: