പാലക്കാട്: പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു താമസിച്ചിരുന്ന അബ്ബാസ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ പരിക്കേറ്റാണ് മരിച്ചത്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
'പുഷ്പ' പ്രേരണയായി; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു
ന്യൂഡല്‍ഹി: സിനിമ കണ്ട പ്രേരണയില്‍ 24 കാരനെ കുത്തിക്കൊലപ്പെടുത്തി മൂന്നു കുട്ടികള്‍. പുഷ്പ പോലുള്ള സിനിമകള്‍ കണ്ട പ്രേരണയിലാണ് കൊലപാതകം. കുപ്രസിദ്ധി നേടുന്നതിന് യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളാണ് കൊലപാതകം നടത്തിയത്. തെലുങ്കു ചിത്രമായ പുഷ്പ കണ്ടതിന്റെ പ്രചോദനമാണ് കൊലപാതകം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുപ്രസിദ്ധി നേടാനും ഇവര്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഒരു കടയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിന് തുമ്പായത്. പ്രതികളായ കുട്ടികള്‍ അവരെ തന്നെ ബദ്നാം സംഘം എന്നാണ് വിളിച്ചത്. പുഷ്പയില്‍ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
Also Read-Actress Attack Case | ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പ്രത്യേക സിറ്റിംഗ്; നേരിട്ട് വാദം കേൾക്കും
പുഷ്പ പോലുള്ള ചിത്രങ്ങള്‍ കണ്ടതുവഴി ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി തങ്ങളെ വളരെയധികം സ്വാധീനിച്ചതായി കുട്ടികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.