HOME » NEWS » Crime » MAN DIES DURING HOMOSEXUAL ACTIVITY IN RIVER NEAR MAVELIKKARA

മാവേലിക്കരയിൽ യുവാവ് മരിച്ചത് സ്വവർഗരതിക്കിടെ; ആത്മഹത്യയല്ലെന്ന് തെളിഞ്ഞത് ഒരു വർഷത്തിനു ശേഷം

കാണാതായ ദിവസം വലിയ പെരുമ്പുഴ പാലത്തിനു സമീപം വെള്ളത്തിലിറക്കി ലൈംഗികമായി ബന്ധപ്പെടാനുള്ള ശ്രമത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു

News18 Malayalam | news18-malayalam
Updated: April 22, 2021, 10:59 AM IST
മാവേലിക്കരയിൽ യുവാവ് മരിച്ചത് സ്വവർഗരതിക്കിടെ; ആത്മഹത്യയല്ലെന്ന് തെളിഞ്ഞത് ഒരു വർഷത്തിനു ശേഷം
Shibu_Anil
  • Share this:
ആലപ്പുഴ: ഒരു വർഷം മുമ്പ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം ആത്മഹത്യയല്ലെന്ന് തെളിഞ്ഞു. വെള്ളത്തിനടിയിൽവെച്ച് സ്വവര്‍ഗരതിക്കു ശ്രമിച്ചതാണ് കണ്ണമംഗലം വടക്ക് കുന്നേല്‍ വിനോദിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളായ കണ്ണമംഗലം പേള ഷിബു ഭവനില്‍ ഷിബു(32), പേള കൊച്ചുകളീക്കല്‍ ആർ അനില്‍ കുമാര്‍(45) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തു.

2020 മാർച്ച് ഒന്നിന് അച്ചൻകോവിലാറ്റിൽ വലിയ പെരുമ്പുഴ പാലത്തിനു സമീപം ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചെട്ടിക്കുളങ്ങര സ്വദേശിയായ വിനോദിന്‍റേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 മുതല്‍ കണ്ണമംഗലം വടക്ക് കുന്നേല്‍ വീട്ടില്‍ വിനോദിനെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.

മൃതശരീരത്തില്‍ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റ് അടയാങ്ങളോ ഇല്ലാതിരുന്നതിനാല്‍ വിനോദിന്‍റെ ബന്ധുക്കള്‍ക്ക് മൃതദേഹം തിരിച്ചറിയാനായില്ല. മരണപ്പെട്ടത് കാണാതായ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ ഡി എന്‍ എ പരിശോധനയില്‍ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞത്. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് വിനോദ് മരിച്ചതെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി.

Also Read- വളാഞ്ചേരി സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്തിയില്ല; തെളിവെടുപ്പ് തുടരുന്നു

2020 ഫെബ്രുവരി 28ന് വിനോദിനെ രണ്ടുപേര്‍ ബൈക്കില്‍ കയറ്റി വലിയ പെരുമ്പുഴ ഭാഗത്തേക്ക് പോയതായി സി. സി. ടി വി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ വിനോദിന്റെ അയല്‍വാസിയായ ഷിബു എന്നയാള്‍ വിനോദിനെ ഭീഷണിപ്പെടുത്തി സ്വവര്‍ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് പ്രദേശവാസികളിൽ ചിലർ പൊലീസിനെ അറിയിച്ചു. ഷിബുവും അനില്‍ എന്ന സുഹൃത്തും കൂടി വിനോദിനെ കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു എന്നും പൊലിസിന് വിവരം കിട്ടി.

കാണാതായ ദിവസം വലിയ പെരുമ്ബുഴ പാലത്തിനു സമീപം വെള്ളത്തിലിറക്കി ലൈംഗികമായി ബന്ധപ്പെടാനുള്ള ശ്രമത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ഇക്കാര്യം സമ്മതിച്ചതായും പൊലീസ് പറയുന്നു. വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികള്‍ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടി. പിറ്റേന്ന് മൃതദേഹം പൊങ്ങിയോ എന്നറിയാന്‍ സ്ഥലത്ത് ഇവര്‍ എത്തിയിരുന്നു. വിനോദിന്റെ ബന്ധുക്കള്‍ പലതവണ ഇരുവരോട് അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്നാണ് പറഞ്ഞിരുന്നത്.

ഒരു വർഷത്തോളം കേസിൽ തുമ്പ് കിട്ടാലെ അന്വേഷണം അനിശ്ചിതാവസ്ഥയിലായിരുന്നു. അടുത്തിടെ ഒരു സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പ്രതിയായ അനിൽ ഇതുസംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. ഈ വിവരം അനിലിനൊപ്പം മദ്യപിച്ചയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നു. വിനോദിനെ അറിയില്ലെന്നായിരുന്നു പൊലീസിനോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.

എന്നാൽ വിനോദിനെ ഇടയ്ക്കിടെ അയൽവാസിയായ ഷിബു കൂട്ടിക്കൊണ്ടുപോകുമായിരുന്നുവെന്ന വിവരം കൂടി പൊലീസിന് ലഭിച്ചതും കേസിൽ നിർണായകമായി. തുടർന്ന് ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായത്. നടന്ന കാര്യങ്ങളെല്ലാം ഇരുവരും പൊലീസിനോട് ഏറ്റു പറഞ്ഞതോടെ ഷിബുവിന്‍റെയും അനിലിന്‍റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by: Anuraj GR
First published: April 22, 2021, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories