നായയെ ബൈക്കിന് പിറകില്‍ കെട്ടി കിലോമീറ്ററോളം വലിച്ചിഴച്ച് ക്രൂരത. മലപ്പുറം ചുങ്കത്തറയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ കെട്ടിയ കയറില്‍ ബന്ധിച്ച് നായയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ട യുവാവ് പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഈ ക്രൂരത നാടറിഞ്ഞത്.
നായയെ കെട്ടിവലിച്ച ആളോട് വാഹനം നിര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വേഗത്തില്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. പിന്നീട് ബൈക്കിന് മുന്നില്‍ കയറി വാഹനം നിര്‍ത്തിച്ച് യുവാവ് ഇയാളെ തടഞ്ഞു.
തന്റെ സ്വന്തം വളര്‍ത്തുനായയാണെന്നും അതിനെ കളയുന്നതിനായി കൊണ്ടുപോകുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോകേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ മുഖേന ഇയാളെ കണ്ടെത്താനാണ് നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.