നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാട്രിമോണിയൽ സൈറ്റ് വഴി നിരവധി യുവതികളെ കബളിപ്പിച്ചയാൾ പിടിയിൽ; തട്ടിപ്പ് നടത്തിയത് ബ്രിട്ടീഷ് പൗരനെന്ന വ്യാജേന

  മാട്രിമോണിയൽ സൈറ്റ് വഴി നിരവധി യുവതികളെ കബളിപ്പിച്ചയാൾ പിടിയിൽ; തട്ടിപ്പ് നടത്തിയത് ബ്രിട്ടീഷ് പൗരനെന്ന വ്യാജേന

  തുടർന്ന് നടത്തിയ പരിശോധനയിലാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്

  Arrest

  Arrest

  • Share this:
   ന്യൂഡൽഹി: മാട്രിമോണിയൽ വെബ്സൈറ്റ് വഴി വിവാഹാലോചനയുടെ മറവിൽ നിരവധി യുവതികളെ പറ്റിച്ചയാൾ അറസ്റ്റിലായി. ഡൽഹിയിലാണ് സംഭവം. ബ്രിട്ടീഷ് പൗരനെന്ന വ്യാജേനയാണ് ഇയാൾ മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകി നിരവധി സ്ത്രീകളെ വഞ്ചിച്ചത്. തട്ടിപ്പിനിരയായ ഒരു യുവതി ഡൽഹി കോട്‌ല മുബാറക്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിശാൽ എന്ന മോഹിത് അറസ്റ്റിലായത്.

   ബ്രിട്ടീഷ് പൗരനായി പരിചയപ്പെടുത്തിയ പ്രതി മാട്രിമോണി സൈറ്റിൽ തന്നെ സമീപിച്ചതായി പരാതിയിൽ യുവതി പറയുന്നു. തനിക്ക് കുറച്ച് പണം ആവശ്യമുണ്ടെന്നും വൈകാതെ വിവാഹം നടത്താമെന്നും വിശാൽ എന്ന മോഹിത് യുവതിയോട് പറഞ്ഞു. ഇതു വിശ്വസിച്ച് യുവതി 1,21,900 രൂപ വിശാലിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. എന്നാൽ ഇതിനുശേഷം യുവതിയുടെ ഫോൺ കോളുകൾ ഇയാൾ എടുക്കാതെയായി.

   തുടർന്ന് നടത്തിയ പരിശോധനയിലാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പരാതിക്കാരനുമായി ബന്ധപ്പെട്ട എല്ലാ നമ്പരുകളും പോലീസ് പരിശോധിച്ചതായും വ്യാജ ഐഡികളിലാണ് ഇവ നൽകിയതെന്ന് കണ്ടെത്തിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (തെക്ക്) അതുൽ കുമാർ താക്കൂർ പറഞ്ഞു.
   You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
   പരാതിക്കാരി പണം കൈമാറിയ അക്കൗണ്ട് പോലീസ് വിശകലനം ചെയ്തപ്പോൾ അക്കൗണ്ട് ഉടമയുടെ ഒരു മൊബൈൽ നമ്പർ അറ്റാച്ചുചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്”- താക്കൂർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതോടെയാണ് നിരവധി സ്ത്രീകളെ ഇത്തരത്തിൽ പറ്റിച്ചതായി പ്രതി വെളിപ്പെടുത്തിയത്.

   വിവാഹമോചിതരായ സ്ത്രീകളെ വിവാഹത്തിനായി വശീകരിക്കാറുണ്ടെന്നും വിലകൂടിയ സമ്മാനങ്ങൾ നൽകി അവരുടെ വിശ്വാസ്യത നേടിയെടുത്തശേഷം പണം വാങ്ങിച്ചെടുത്തതായും വിശാൽ പറഞ്ഞു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. പ്രതി മറ്റു ചില യുവതികളിൽനിന്ന് 4.5 ലക്ഷം രൂപ തട്ടിയെടുത്ത നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}