തിരുവനന്തപുരം: കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ നിലയിൽ. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രൻ (65), ഭാര്യ ശശികല (57) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടർന്ന് ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു.
Also Read- വിവാഹദിനത്തിൽ ഫോൺ ഓഫ് ചെയ്ത് വരൻ മുങ്ങിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രന്റെ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോൾ മുഖത്ത് തലയിണയുമായി കട്ടിലിൽ മരിച്ചനിലയിൽ ശശികലയെ കാണുകയായിരുന്നു. തുടർന്ന് വീടിന്റെ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കണ്ടെത്തി.
Also Read- പ്രണയത്തിൽ നിന്ന് പിന്മാറിയതിന് നഴ്സിങ് വിദ്യാർഥിനിയെ യുവാവ് വീട്ടിലെത്തി കഴുത്തറത്തുകൊന്നു
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ കിളിമാനൂർ പൊലീസ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.