• HOME
  • »
  • NEWS
  • »
  • crime
  • »
  • ജോലിയില്ല, ഡിപ്രഷന്‍; അമ്മയെക്കൊന്ന് മകന്‍ കഴുത്തറുത്തു മരിച്ചു; 77 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ജോലിയില്ല, ഡിപ്രഷന്‍; അമ്മയെക്കൊന്ന് മകന്‍ കഴുത്തറുത്തു മരിച്ചു; 77 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവരാന്‍ തുടങ്ങിയതോടെ അയല്‍വാസികളാണു പൊലീസില്‍ വിവരമറിയിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തി 25 കാരനായ മകന്‍ ജീവനൊടുക്കി. ഡല്‍ഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം. മിഥിലേഷിന്റെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി. കത്തി ഉപയോഗിച്ചാണു യുവാവ് ജീവനൊടുക്കിയത്.

    ഇതിന് മൂന്ന് ദിവസം മുമ്പ് അമ്മ ക്ഷിതിജിനെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മിഥിലേഷിന്റേതെന്ന് കരുതുന്ന 77 പേജ് ആത്മഹാത്യക്കുറിപ്പും കണ്ടെത്തി. ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവരാന്‍ തുടങ്ങിയതോടെ അയല്‍വാസികളാണു പൊലീസില്‍ വിവരമറിയിച്ചത്.

    Also Read-ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു; പീഡനമെന്ന് ബന്ധുക്കള്‍

    മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് മിഥിലേഷിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്മയുടെ മൃതദേഹം കുളിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണത്തില്‍ മറ്റു ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ല.
    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: