മധ്യപ്രദേശ്: ഭാര്യയെ തലാഖെന്ന് മൂന്ന് വട്ടം ഫോണിൽ മെസേജ് അയച്ച് വിവാഹ ബന്ധം ഒഴിവാക്കിയതിൽ യുവാവിനെതിരെ ഇൻഡോർ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ ഇംമ്രാൻ എന്ന 32 കാരനെതിരെയാണ് കേസ്. ഇംമ്രാനും പരാതിക്കാരിയായ യുവതിയും മാട്രിമൊണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടായിരുന്നു വിവാഹിതരായത്.
എന്നാൽ ഇംമ്രാന്‍ താനല്ലാതെ മറ്റ് മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞ യുവതി ഇതിനെപറ്റി ചോദിക്കുകയും ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന് പിന്നാലെ തലാഖെന്ന് മൂന്ന് വട്ടം ഫോണിൽ മെസേജ് അയച്ച് ഇംമ്രാൻ ബന്ധം അവസാനിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അജ്മീർ സ്വദേശിക്കും പങ്കുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് അയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Also read-കുടുംബ പ്രശ്നം സംബന്ധിച്ച വാക്കുതർക്കം; സഹോദരിയെ സഹോദരൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു
മൂന്ന് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റമാണ് ഇംമ്രാനെതിരെയുളളത്. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ്, എസ്.എം.എസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.