• HOME
  • »
  • NEWS
  • »
  • crime
  • »
  • അച്ഛന്റെ കയ്യിൽ നിന്നും 30 ലക്ഷം തട്ടിയെടുക്കാൻ സ്വന്തം തട്ടിക്കൊണ്ടു പോകൽ മെനഞ്ഞ് മകൻ

അച്ഛന്റെ കയ്യിൽ നിന്നും 30 ലക്ഷം തട്ടിയെടുക്കാൻ സ്വന്തം തട്ടിക്കൊണ്ടു പോകൽ മെനഞ്ഞ് മകൻ

സ്വന്തം തട്ടിക്കൊണ്ടുപോകൽ ചമച്ച് 24കാരൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    സ്വന്തം തട്ടിക്കൊണ്ടുപോകൽ (kidnapping) എന്ന വ്യാജേന ചെന്നൈ സ്വദേശി പിതാവിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു. ശേഷം ചെന്നൈ സിറ്റി പോലീസ് ഇയാളെ സെക്കന്ദരാബാദിൽ കണ്ടെത്തി. പിതാവ് പോലീസിനെ സമീപിച്ചതിന് ശേഷം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. 24 കാരനായ പി. കൃഷ്ണപ്രസാദിനെ താക്കീത് നൽകി വിട്ടയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

    സ്വന്തം തട്ടിക്കൊണ്ടുപോകൽ അരങ്ങേറാൻ ഇയാൾ എന്തിനാണ് കഷ്ടപ്പെട്ടതെന്ന് കേൾക്കണ്ടേ? ചെന്നൈ വടപളനിയിൽ വ്യവസായിയായ പെൻസിലയയുടെ (54) രണ്ടു മക്കളിൽ ഇളയവനാണ് കൃഷ്ണപ്രസാദ്. ഒരു ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനായി ഇയാൾക്ക് പണം ആവശ്യമായിരുന്നു.

    ജനുവരി 14 ന് തന്റെ മകൻ അടുത്തുള്ള ഷോപ്പിംഗ് മാളിൽ പോയ ശേഷം മടങ്ങിയെത്തിയില്ല എന്ന് കാണിച്ച് പെൻസിലയ പോലീസിനെ സമീപിച്ചു. കൃഷ്ണ പ്രസാദിന്റെ നമ്പറിൽ നിന്ന് തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്നും അവനെ തിരികെ ലഭിക്കാൻ 30 ലക്ഷം രൂപ മോചനദ്രവ്യമായി നൽകണം എന്നും തനിക്ക് സന്ദേശം ലഭിച്ചതായി പോലീസിനെ അറിയിച്ചു.



    വടപളനി പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 'തട്ടിക്കൊണ്ടുപോകലിലേക്ക്' സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഇടപെട്ട് പോലീസ് കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിലേക്കാണ് പ്രസാദിന്റെ മൊബൈൽ ലൊക്കേഷൻ ചെന്നെത്തിയത്. ചെന്നൈ പോലീസ് സംഘം നഗരത്തിലേക്ക് പോയി, ഒപ്പം ലോക്കൽ പോലീസിൽ നിന്നുള്ള സഹായവും തേടി. ഒടുവിൽ കൃഷ്ണപ്രസാദിൽ നിന്ന് കൃഷ്ണപ്രസാദിനെ 'രക്ഷിക്കുന്നതിൽ' അവസാനിച്ചു.

    ഒരാൾ സ്വന്തം തട്ടിക്കൊണ്ടുപോകൽ മെനയുന്നത്, വാസ്തവത്തിൽ അപൂർവമല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, കൃഷ്ണപ്രസാദിന് ഉണ്ടായിരുന്നതിനേക്കാൾ ചെറിയ കാര്യത്തിനാണ് ഒരു കുട്ടി സ്വന്തം തട്ടിക്കൊണ്ടുപോകൽ സൃഷ്‌ടിച്ചത്‌. ലുധിയാനയിലെ പെൺകുട്ടി സ്വന്തം തട്ടിക്കൊണ്ടുപോകൽ വ്യാജമായി സൃഷ്‌ടിച്ച്‌ മാതാപിതാക്കളെയും നാട്ടുകാരെയും പോലീസിനെയും കുഴപ്പിച്ചിരുന്നു. ഒടുവിൽ പോലീസ് കുട്ടിയെ ട്രാക്ക് ചെയ്ത് വീട്ടിലേക്ക് തിരിച്ചയച്ചു.

    ഏതാനും മണിക്കൂറുകൾ സ്കൂളിന് പുറത്ത് തന്റെ സുഹൃത്തിനെ കാണാൻ മാത്രമായാണ് കുട്ടി ഇക്കാര്യങ്ങൾ ചെയ്തത്. രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടി യഥാസമയം തിരിച്ചെത്തിയില്ല. ഇത് പെൺകുട്ടിയുടെ മാതാപിതാക്കളെ വിഷമിപ്പിക്കുകയും സഹപാഠിയോട് അവളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ, സഹപാഠിയോട് അഞ്ച് പുരുഷന്മാർ ചേർന്ന് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളോട് പറയാൻ ഒരു കഥയും മെനഞ്ഞു നൽകിയ ശേഷമാണ് കുട്ടി അപ്രത്യക്ഷയായത്.

    Summary: A man in Chennai fakes his own kidnapping to extort a sum of Rs 30 lakhs from his father. The man, youngest of two sons, wanted to fund for his short film and thus found an easy way to reach the goal
    Published by:user_57
    First published: