• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | മോഷണശ്രമത്തിനിടയില്‍ കിണറ്റില്‍ വീണ് കള്ളന്‍; ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ച് പൊലീസിലേല്‍പ്പിച്ചു

Theft | മോഷണശ്രമത്തിനിടയില്‍ കിണറ്റില്‍ വീണ് കള്ളന്‍; ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ച് പൊലീസിലേല്‍പ്പിച്ചു

ഷെമീറിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനേയും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

  • Share this:
    കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍(Thief) കാല്‍ വഴുതി കിണറ്റില്‍ വീണു. കണ്ണൂര്‍ എരമം-കുറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. തുമ്പത്തടത്തിലെ അധ്യാപകരായ പവിത്രന്‍ രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം(Theft) നടന്നത്. തളിപ്പറമ്പ് മുയ്യം സ്വദേശിയായ എപി ഷെമീര്‍ (35) ആണ് പൊലീസ് പിടിയിലായത്.

    പാരപ്പറ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇഷ്ടിക അടര്‍ന്ന് കിണറ്റില്‍ വീഴുകയായിരുന്നു. മുപ്പത് അടി ആഴമുള്ള കിണറ്റില്‍ നാല് അടിയോളം വെള്ളമുണ്ടായിരുന്നു. ഷെമീറിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനേയും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

    ഫയര്‍ഫോഴ്‌സും പെരിങ്ങോം പോലീസും ചേര്‍ന്നാണ് പ്രതിയേ കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി വന്നതെന്ന് സംശയിക്കുന്ന യൂനിക്കോണ്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.

    Also Read-Vismaya Death Case| വിസ്മയ കേസിൽ വിധി 23ന്; സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് പ്രോസിക്യൂഷൻ

    ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതിന് മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണ കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്.

    Arrest| മദ്യലഹരിയിൽ വാഹനം ഓടിച്ച് കാറിലിടിച്ചശേഷം നിർത്താതെ പാഞ്ഞു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

    തൊടുപുഴ: മദ്യലഹരിയിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്വകാര്യ ബസിനെ വഴിയിൽ തടഞ്ഞ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന കെ ഇ മോട്ടോർസ് ബസിന്റെ ഡ്രൈവറെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വാഹനം ഓടിച്ചു എന്ന  പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

    കാഞ്ചിയാർ പള്ളിക്കവലയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ട ബസ് കട്ടപ്പന പള്ളി കവലയിലുള്ള ഫെഡറൽ ബാങ്കിന് മുന്നിൽ എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് കാറുടമ പോലീസ് അധികൃതരെ വിവരമറിയിച്ചു. ബസ്സിനെ പിന്തുടർന്ന് കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് പൊലീസ് വാഹനം തടഞ്ഞു.

    Also Read-മരിച്ചാലും അമ്മ കൂടെ വേണം; മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് മൂടി സൂക്ഷിച്ച് മകന്‍

    വാഹനം തടയാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വീണ്ടും വാഹനം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഡ്രൈവർ പൊലീസുകാരോട് അതിക്രമം കാട്ടിയതായും അസഭ്യം പറഞ്ഞതായും അധികൃതർ പറഞ്ഞു.

    വൈദ്യപരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത് ബസ് ഡ്രൈവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
    Published by:Jayesh Krishnan
    First published: