നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് പണം തട്ടാൻ ശ്രമം; യുവതിക്കെതിരെ അടൂർ സ്വദേശിയുടെ പരാതി

  മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് പണം തട്ടാൻ ശ്രമം; യുവതിക്കെതിരെ അടൂർ സ്വദേശിയുടെ പരാതി

  മൂന്ന് ദിവസം മു‍ന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് അടൂർ സ്വദേശിയായ യുവാവിനെ വലയിലാക്കിയത്.

  Representative photo (Image: Reuters)

  Representative photo (Image: Reuters)

  • Share this:
   പത്തനംതിട്ട: വീഡിയോ മോർഫ് ചെയ്തു പ്രചരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. അടൂർ പെരിങ്ങനാട് സ്വദേശിയായ യുവാവാണ് ഇതര സംസ്ഥാനക്കാരിയായ യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തന്‍റെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതേ യുവതിയുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് പറയുന്നു.

   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മൂന്ന് ദിവസം മു‍ന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് അടൂർ സ്വദേശിയായ യുവാവിനെ വലയിലാക്കിയത്. മൂന്നു ദിവസംകൊണ്ട് മണിക്കൂറുകളോളം ചാറ്റ് ചെയ്യുകയും, ഫേസ്ബുക്കിൽനിന്ന് ഫോൺ നമ്പർരെടുത്ത് യുവതി വീഡിയോ കോൾ ചെയ്യുകയും ചെയ്തു. എന്നാൽ ചാറ്റ് ചെയ്തപ്പോൾ ഉണ്ടായിരുന്ന പരിചയമല്ലായിരുന്നു, യുവതി ഫോൺ വിളിച്ചപ്പോൾ. നഗ്ന വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ രണ്ടു ലക്ഷ്ം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. അതിന് പിന്നാലെ മോർഫ് ചെയ്ത വീഡിയോ യുവാവിന്‍റെ ഫോണിലേക്ക് യുവതി അയച്ചുനൽകി.

   എന്നാൽ പണം നല്‍കില്ലെന്ന് അറിയിച്ചതോടെ, മോർഫ് ചെയ്ത നഗ്ന വീഡിയോ, താൻ അറിയുന്ന മറ്റൊരാളുടെ ഫോണിലേക്ക് യുവതി അയച്ചു നൽകിയതായും യുവാവ് പരാതിയിൽ പറയുന്നു. വൈകാതെ തന്‍റെ ചില സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇതേ നഗ്ന വീഡിയോ അയച്ചുനൽകി. ഇതറിഞ്ഞതോടെയാണ് താൻ പരാതി നൽകുന്നതെന്നും യുവാവ് പറുന്നു. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതുപോലെ കെണിയില്‍പ്പെട്ടതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

   Also Read-ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്‍റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം

   കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ പാലാ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മദ്യപാനത്തിനൊപ്പം ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമാണ് വീട്ടമ്മ കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തിൽ കയറി ഷൊർണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോൺ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭർത്താവ്, വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.
   ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇരുവരും രാമപുരം പൊലീസ് സ്റ്റേഷനിലെത്തി.

   വീട്ടിൽ നിന്ന് ഒളിച്ചോടിയ ദിവസം തന്നെ വഴിയരികിലുള്ള ഒരു ക്ഷേത്രത്തിൽവെച്ച് തങ്ങൾ വിവാഹിതരായതായും, ഇനി ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി.
   Published by:Anuraj GR
   First published:
   )}