നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജപരാതി; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

    സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജപരാതി; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

    തമാശയ്ക്ക് വേണ്ടിയാണ് 100-ല്‍ വിളിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്ന പരാതി അറിയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി

    Court_order

    Court_order

    • Share this:
      ഹൈദരബാദ്: സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജപരാതി(Fake Complaint) അറിയിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി(Court). ഹൈദരാബാദ്(Hyderabad) ശാന്തിനഗര്‍ സ്വദേശി ബി. ലാലു(37)വിനെയാണ് മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ല്‍ വിളിച്ചാണ് വ്യാജ പരാതി അറിയിച്ചത്.

      സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. പൊലീസ് ഉടന്‍ തന്നെ അന്വേഷണത്തിനായി എത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് കണ്ടെത്തി. ലാലുവിന്റെ സഹോദരന്‍ ഒരു മാസം മുന്‍പ് അസുഖം കാരണം മരണപ്പെട്ടതാണെന്ന് കണ്ടെത്തി.

      തുടര്‍ന്ന് പൊലീസ് ലാലുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം തമാശയ്ക്ക് വേണ്ടിയാണ് 100-ല്‍ വിളിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്ന പരാതി അറിയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

      Also Read-Drug Seized | കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍; വാങ്ങാനെത്തിയ യുവാവ് കസ്റ്റഡിയില്‍

      cannibalism| 'മനുഷ്യ മാംസം തലച്ചോറിന് നല്ലത്'; എഴുപതുകാരനെ കൊന്ന് തിന്ന യുവാവ് അറസ്റ്റിൽ

      എഴുപത് വയസ്സുള്ള വൃദ്ധനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച (cannibalism) സംഭവത്തിൽ മുപ്പത്തിയൊമ്പതുകാരനെതിരെ കേസ്. യുഎസ് സംസ്ഥാനമായ ഐഡഹോയിലാണ് (Idaho)ഞെട്ടിക്കുന്ന സംഭവം നടന്നത്. തലച്ചോറിന് മനുഷ്യമാംസം നല്ലതാണെന്ന് വാദിച്ചാണ് ഇയാൾ ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു.

      ജെയിംസ് ഡേവിഡ് റസ്സൽ എന്നയാൾക്കെതിരെയാണ് നരഭോജനത്തിന് കേസെടുത്തത്. ഐഡഹോയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ നരഭോജന കേസാണിതെന്നാണ് റിപ്പോർട്ടുകൾ.

      സെപ്റ്റംബർ ആറിനാണ് ഡേവിഡ് ഫ്ലാഗറ്റ് (70) എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ റസ്സൽ അറസ്റ്റിലാകുന്നത്. റസ്സലിന്റെ വീടിന് പുറത്ത് പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും ഫ്ലാഗറ്റിന്റെ ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

      മൃതദേഹത്തിന്റെ കൈകൾ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ചില ശരീരഭാഗങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് റസ്സലിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മൃതദേഹം തന്റെ സ്വകാര്യ സ്വത്താണെന്നും കുടുംബത്തിന് പുറത്തു നിന്നുള്ളവർ ഇതിൽ ഇടപെടരുതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.

      Also Read-Bevco | ബെവ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമം; മദ്യകുപ്പികൾ പൊട്ടിച്ച് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

      രക്തം പുരണ്ട മൈക്രോ വേവും പാത്രവും ബാഗും കത്തിയും പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. ക്രൂരമായ കൊലപാതകം മാത്രമല്ല ഇതെന്നും പ്രതിയുടെ മാനസിക നിലയും പ്രധാനപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. സാധാരണ കൊലപാതക സ്ഥലത്തിൽ നിന്നും വ്യത്യസ്തമായി ദൂരൂഹമായതും പരിചയമില്ലാത്തതുമായ സാഹചര്യമായിരുന്നു പ്രതിയുടെ വീട്ടിൽ ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

      മനുഷ്യ മാംസം ഭക്ഷിച്ചാൽ സ്വന്തം തലച്ചോറിന് അടക്കമുള്ള ശരീരത്തിന് ഇത് ഗുണകരമാണെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയ മാംസം കൊല്ലപ്പെട്ടയാളുടേതാണെന്ന് പരിശോധനയിൽ വ്യക്തമായി.
      Published by:Jayesh Krishnan
      First published: