ഇന്റർഫേസ് /വാർത്ത /Crime / 5 ദിവസത്തിനുള്ളിൽ 2 വിവാഹം; ഇരുവരെയും കബളിപ്പിച്ച് മുങ്ങിയ ഐടി എഞ്ചിനിയറിനായി തെരച്ചിൽ ആരംഭിച്ച് പൊലീസ്

5 ദിവസത്തിനുള്ളിൽ 2 വിവാഹം; ഇരുവരെയും കബളിപ്പിച്ച് മുങ്ങിയ ഐടി എഞ്ചിനിയറിനായി തെരച്ചിൽ ആരംഭിച്ച് പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഡിസംബർ 2 നും ഡിസംബർ 7 നും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിച്ച ശേഷമാണ് യുവാവ് ഒളിവിൽ പോയത്

  • Share this:

അഞ്ച് ദിവസത്തിനുള്ളിൽ രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത ശേഷം ഒളിവിൽ പോയ 26 വയസുകാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറിനായി തെരച്ചിൽ ആരംഭിച്ച് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം.

യുവതിയുടെ കുടുംബത്തിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഇൻസ്പെക്ടർ ബി എൽ മാൻഡ്ലോയ് പറഞ്ഞു. ഇൻഡോർ സ്വദേശിനിയായ പെൺകുട്ടിയെ ഡിസംബർ 2 ന് ഖന്ദ്‌വയിലും മറ്റൊരാളെ ഡിസംബർ 7 നും വിവാഹം കഴിച്ചശേഷമാണ് യുവാവ് ഒളിവിൽ പോയത്.

Also Read Road Accident | മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഖന്ദ്‌വയിൽ നിന്നുള്ള യുവതിയുടെ ബന്ധുക്കളിലൊരാൾ ഇൻഡോറിലെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ഇതോടെയാണ് പ്രതിയുടെ വിവാഹ തട്ടിപ്പ് പുറത്തുവന്നത്. അഞ്ച് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ വിവാഹമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതേ തുടർന്ന് പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖന്ദ്‌വയിലെ യുവതിയുടെ കുടുംബവും പോലീസിന് പരാതി നൽകി. പരാതി പ്രകാരം കുടുംബം വിവാഹത്തിനും വധുവിന് നൽകിയ വീട്ടുസാധനങ്ങൾക്കുമായി 10 ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് വിവരം.

First published:

Tags: Marriage fraudster, Marriage scam, വിവാഹതട്ടിപ്പ്