• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മാലമോഷണത്തിനായി ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തി; യുവാവ് പിടിയിൽ

Arrest | മാലമോഷണത്തിനായി ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തി; യുവാവ് പിടിയിൽ

ആഡംബരജീവിതം നയിക്കുന്നതിനും ഭാര്യയ്ക്ക് ചെലവിനുനല്‍കുന്നതിനുമായിട്ടാണ് പ്രതി മോഷണം നടത്തിയത്

  • Share this:
    ബെംഗളൂരു: ഗുജറാത്തില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലെത്തി (Bengaluru) മാല മോഷണം (snatch chains) നടത്തിവന്ന യുവാവ് പിടിയില്‍ അഹമ്മദാബാദ് സ്വദേശി ഉമേഷ് കാതികിനെ (26) ആണ് ബെംഗളൂരു പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് പോലീസ് അറസ്റ്റ്‌ചെയ്തത്. ആഡംബരജീവിതം നയിക്കുന്നതിനും ഭാര്യയ്ക്ക് ചെലവിനുനല്‍കുന്നതിനുമായിട്ടാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

    ഗുജറാത്തില്‍ ചെറുകിട മോഷണങ്ങള്‍ നടത്തി പണം കണ്ടെത്തിയാണ് പ്രതി ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നതിനുള്ള തുക സമ്പാദിച്ചത്.  ഒന്നിലധികംതവണ ഇയാള്‍ വിമാനമാര്‍ഗം നഗരത്തിലെത്തിയിരുന്നതായും പോലീസ് പറയുന്നു.ബെംഗളൂരുവില്‍ മോഷണം നടത്തുന്നതിന് ഇയാളുടെ ചില സുഹൃത്തുക്കളുടെ സഹായം ഇയാള്‍ക്ക് ലഭിച്ചതായാണ് വിവരം.

    കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നഗരത്തിലെ സി.കെ. അച്ചുകാട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വഴിയാത്രക്കാരായ മൂന്നു സ്ത്രീകളുടെ മാല ബൈക്കിലെത്തിയ പ്രതി പിടിച്ചുപറിച്ചത്. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കായതിനാല്‍ മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല.

    തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ കുറിച്ചുള്ള  വിവരങ്ങള്‍ ലഭിച്ചത്. പ്രതി ഗുജറാത്ത് സ്വദേശിയാണെന്ന് മനസ്സിലാക്കിയ പോലീസ്  ഗുജറാത്ത് പോലീസിന് കേസ് വിവരങ്ങള്‍ കൈമാറുകയായിരുന്നു.

    Arrest |എയ്ഡ്സ് രോഗം പടര്‍ത്താനായി ബന്ധുവായ 15കാരനെ പീഡിപ്പിച്ചു; 23കാരി അറസ്റ്റില്‍

    എയ്ഡ്‌സ് രോഗം പടര്‍ത്താനായി ബന്ധുവായ ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 23കാരിയായ യുവതി അറസ്റ്റില്‍. 15 വയസ്സുള്ള ആണ്‍കുട്ടിയെയാണ് എച്ച്ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് സംഭവം.

    യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഡിസംബറില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു. യുവതിയും എച്ച്‌ഐവി പോസിറ്റീവാണ്. ഇതേതുടര്‍ന്നുണ്ടായ പകയാണ് ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ മകനെ ലൈംഗികാതിക്രമത്തിനിരയാക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.

    കഴിഞ്ഞ ഡിസംബറില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതി സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി. ഹോളിയോട് അനുബന്ധിച്ച് കേസിലെ ഇരയായ 15-കാരനും ഉത്തര്‍പ്രദേശിലെത്തിയിരുന്നു. ഈ സമയത്താണ് യുവതി കുട്ടിയെ ആദ്യമായി ലൈംഗികമായി ഉപദ്രവിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം യുവതി ഉദ്ദംസിങ് നഗറിലെ വീട്ടിലെത്തി. ഇവിടെവെച്ചും പലതവണ 15-കാരനെ ലൈംഗികാതിക്രമത്തിനിരയാക്കി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

    Also Read-Superstition| ബാധ ഒഴിപ്പിക്കാൻ കയ്യിൽ കർപൂരം കത്തിച്ചു; കോഴിക്കോട് സ്വദേശിയായ ട്രാൻസ് വുമണിന് നേരെ സുഹൃത്തിന്റെ ക്രൂരത

    എന്നാല്‍ ഏപ്രില്‍ രണ്ടാം തീയതി 15കാരന്റെ അമ്മ യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് നേരില്‍ കാണുകയായിരുന്നു. തുടര്‍ന്ന് മകനോട് കാര്യം തിരക്കിയപ്പോള്‍ കുട്ടി എല്ലാവിവരങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് 15-കാരന്റെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
    Published by:Jayashankar Av
    First published: