News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 12, 2021, 9:15 PM IST
പ്രതീകാത്മക ചിത്രം
ലഖ്‌നൗ: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് ജന്മദിന സമ്മാനവുമായി വീട്ടിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് 2000 കിലോമീറ്റര്‍ യാത്ര ചെയ്തു ലഖ്‌നൗവിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ 21കാരനാണ് പൊലീസ് കസ്റ്റഡിയിലായി സ്റ്റേഷനിലെ ലോക്കപ്പിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് സൽമാൻ എന്ന ബംഗളുരു സ്വദേശി പിടിയിലായത്. ബംഗളുരുവിൽനിന്ന് വിമാനത്തിലാണ് ചോക്ലേറ്റ് മിഠായികളും പാവയുമായി ഞായറാഴ്ച രാത്രിയോടെ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. രാത്രിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാളെ വീട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു.
ഞായറാഴ്ച രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ യുവാവിനെ തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
Also Read-
സഹോദരന്‍റെ ഘാതകനെ ഹണി ട്രാപ്പിലൂടെ കുടുക്കി; പ്രതികാര കൊലയ്ക്ക് തൊട്ടു മുമ്പ് യുവതി പിടിയിലായി
ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ വേരുകളുള്ള സൽമാൻ ബെംഗളൂരുവിൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ്. വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ പെൺകുട്ടിയുമായി സൗഹൃദം വളർത്തിയതായും ജന്മദിന സമ്മാനങ്ങൾ നൽകാനായി വലിയ ദൂരം സഞ്ചരിച്ചതായും അദ്ദേഹം പോലീസിനോട് പറഞ്ഞു. “എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇയാളെക്കുറിച്ച് സംശയം തോന്നുകയും പോലീസിനെ വിളിക്കുകയും ചെയ്തു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനുവരി 11 നുള്ള ബെംഗളൂരുവിലേക്കുള്ള മടക്ക ടിക്കറ്റും പണവും ഇയാളുടെ പക്കൽ പോലീസ് കണ്ടെത്തി.
സിആർപിസി 151-ാം വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. പിന്നീട് ബോണ്ടിൽ വിട്ടയച്ചു, സിംഗ് പറഞ്ഞു.
Published by:
Anuraj GR
First published:
January 12, 2021, 9:15 PM IST